Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrugsCase

ലഹരിമരുന്ന് കടത്തൽ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ അ​ഞ്ച് മ്യാ​ൻ​മ​ർ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

ചാം​ഗ്ലാം​ഗ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ചാം​ഗ്ലാം​ഗ് ജി​ല്ല​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​നെ​തി​രെ സു​ര​ക്ഷാ സേ​ന ന​ട​ത്തു​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം അ​ഞ്ച് മ്യാ​ൻ​മ​ർ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പി​ടി​യി​ലാ​യ ഇ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പൊ​ലി​സി​ന് കൈ​മാ​റി.

നൊ​ക്വാം​ഗ് തൈ​ഖെ (35), വെ​ൻ​ച​ക് തൈ​ഖെ (21), ച​ക്സാ​ങ് തൈ​ഖെ (16), വെ​ന്നാ​വ് തു​ച്ചി (12), ഡ​ൻ​ജി​യോ​ൺ കാ​ചി​ക് (15) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ്യാ​ൻ​മ​റു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചാം​ഗ്ലാം​ഗ് പ്ര​ദേ​ശം അ​ടു​ത്ത​കാ​ല​ത്താ​യി അ​ന​ധി​കൃ​ത ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. 

അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സു​ര​ക്ഷാ സേ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. അ​ടു​ത്തി​ടെ അ​സം റൈ​ഫി​ൾ​സും അ​രു​ണാ​ച​ൽ പൊ​ലി​സും ചേ​ർ​ന്ന് നാം​പോം​ഗ് മേ​ഖ​ല​യി​ൽ വെ​ച്ച് ര​ണ്ട് മ്യാ​ൻ​മ​ർ പൗ​ര​ന്മാ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 130 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റാ​ണ് അ​ന്ന് ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up