Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DryDay

ഡ്രൈഡേ തീരുമാനം മദ്യനയത്തിനുശേഷം മാത്രം: പ്രതികരണവുമായി എക്സൈസ് മന്ത്രി

തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈഡേയിൽ മാറ്റം വരുത്തണമോ എന്ന കാര്യം പുതിയ മദ്യനയത്തിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിൽ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡ്രൈഡേയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ ആളാണ് എം.ബി. രാജേഷ്. അതിനാൽ രാജേഷിന് മറുപടി നൽകേണ്ട ആവശ്യമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് രാജേഷ് ചോദിച്ചാൽ മതിയെന്നും ലിജു കൂട്ടിച്ചേർത്തു.

Latest News

Corehub Up