Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DubaiVsIndia

Viral

ഈ ​സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ൽ നി​ന്ന് വാ​ങ്ങി​യാ​ൽ പോ​ക്ക​റ്റ് കീ​റി​ല്ല! പ്ര​വാ​സി യു​വ​തി​യു​ടെ ഈ ​വൈ​റ​ൽ ട്രി​ക്ക് അ​റി​ഞ്ഞോ?

ദു​ബാ​യി​ലെ വി​ല​കൂ​ടി​യ ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കി​ട​യി​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ലാ​ഭി​ക്കാ​നു​ള്ള ല​ളി​ത​മാ​യ വ​ഴി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന ക​നു​പ്രി​യ മെ​ഹ​ന്ദി​ര​ത്ത എ​ന്ന ഇ​ന്ത്യ​ൻ യു​വ​തി.

അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ​യും ആ​ഡം​ബ​ര ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി ദു​ബാ​യ് അ​റി​യ​പ്പെ​ടു​മ്പോ​ഴും, ന​മ്മ​ൾ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ലാ​ണ് വ​ള​രെ വി​ല​ക്കു​റ​വെ​ന്ന് ഇ​വ​ർ സ്വ​ന്തം അ​നു​ഭ​വം മു​ൻ​നി​ർ​ത്തി വ്യ​ക്ത​മാ​ക്കു​ന്നു.

ത​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വാ​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഇ​വ​ർ ത​യ്യാ​റാ​ക്കി​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള വ​സ്ത്ര ബ്രാ​ൻ​ഡു​ക​ൾ​ക്ക് ദു​ബാ​യി​ലെ മാ​ളു​ക​ളി​ൽ ന​ൽ​കേ​ണ്ടി വ​രു​ന്ന തു​ക​യു​ടെ പ​കു​തി വി​ല​യ്ക്ക് സ​മാ​ന​മാ​യ വ​സ്ത്ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

വ​സ്ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ ശു​ദ്ധ​ജ​ല ഫി​ൽ​ട്ട​റു​ക​ൾ, പ്രോ​ട്ടീ​ൻ പൗ​ഡ​റു​ക​ൾ, ഹെ​യ​ർ ക​ള​ർ, ബോ​ഡി വാ​ഷ് തു​ട​ങ്ങി​യ സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​യും ഇ​ന്ത്യ​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന​താ​ണ് കൂ​ടു​ത​ൽ ലാ​ഭ​ക​ര​മെ​ന്ന് ക​നു​പ്രി​യ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, ശു​ദ്ധ​മാ​യ നാ​ട​ൻ നെ​യ്യും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ദു​ബാ​യി​ൽ ഉ​യ​ർ​ന്ന തു​ക​യ്ക്ക് വാ​ങ്ങു​ന്ന​തി​ലും ന​ല്ല​ത് ഇ​ന്ത്യ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന​താ​ണെ​ന്നും ഇ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് ത​ന്‍റെ യാ​ത്രാ ബാ​ഗി​ലെ പ്ര​ധാ​ന ഭാ​ര​മെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

ദു​ബാ​യി​ൽ ല​ഭി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച ഗു​ണ​നി​ല​വാ​രം ഇ​ന്ത്യ​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് ചി​ല​ർ വാ​ദി​ക്കു​മ്പോ​ൾ, ബു​ദ്ധി​പൂ​ർ​വ്വം പ​ണം ലാ​ഭി​ക്കാ​നു​ള്ള യു​വ​തി​യു​ടെ നീ​ക്ക​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് മ​റ്റു ചി​ല​ർ.

Latest News

Corehub Up