പുല്‍പ്പള്ളി: റോഡരില്‍ മരത്തടി കൂട്ടിയിടുന്നത് അപകടക്കെണിയാകുന്നു. പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ പല പാതകളുടെയും അരികില്‍ മാസങ്ങളായി മരത്തടികള്‍ കൂട്ടിയിട്ടിരിക്കുകയാണ്.
സ്വകാര്യ വ്യക്തികള്‍ വില്പന നടത്തിയ മരങ്ങളാണ് വ്യാപാരികള്‍ മുറിച്ചു നീക്കി റോഡോരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഷെഡ് മുതല്‍ മുള്ളന്‍കൊല്ലി വരെയുള്ള റോഡരികില്‍ മിക്ക ഭാഗത്തും മരങ്ങളുടെ ഭാഗങ്ങള്‍ അപകടകരമായ രീതിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഏറെ നാളായി ഇത്തരത്തില്‍ മരത്തടികള്‍ അലക്ഷ്യമായി കിടന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ലോറിയിലും മറ്റും എളുപ്പത്തില്‍ കയറ്റിക്കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് തോട്ടങ്ങളില്‍ നിന്ന് മരംമുറിച്ച് റോഡരികിലിടുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പാതയേരങ്ങളില്‍ മരങ്ങള്‍ കൂട്ടിയിടുന്നത് നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.