Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DushyantKumarGautam

അ​ങ്കി​ത ഭ​ണ്ഡാ​രി കേ​സ് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ സി​ക്കിം ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​തം

ഗ്യാം​ഗ്ടോ​ക്ക്: സി​ക്കി​മി​ന്‍റെ 19-ാമ​ത് ഗ​വ​ർ​ണ​റാ​യി ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​തം തി​ങ്ക​ളാ​ഴ്ച ലോ​ക് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​ങ്കി​ത ഭ​ണ്ഡാ​രി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഇ​ട​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. 

സി​ക്കിം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാം​ഗ്, മ​ന്ത്രി​മാ​ർ, സ്പീ​ക്ക​ർ, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം സി​ക്കിം ആം​ഡ് പോ​ലീ​സി​ന്‍റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചു. 

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഒ​ക്ടോ​ബ​ർ 12-നാ​ണ് ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​ത​മി​നെ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്. ഒം ​പ്ര​കാ​ശ് മാ​ഥു​റി​ന് പ​ക​ര​മാ​ണ് പു​തി​യ നി​യ​മ​നം. എ​ന്നാ​ൽ 2022-ലെ ​അ​ങ്കി​ത ഭ​ണ്ഡാ​രി കൊ​ല​ക്കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ക്കി​മി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. 

Latest News

Corehub Up