Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dwadashi Dakshina At Guruvayur

Thrissur

ഗു​രു​വാ​യൂ​രി​ൽ ദ്വാ​ദ​ശി ദ​ക്ഷി​ണ 16.43 ല​ക്ഷം

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി​വ്ര​ത പൂ​ർ​ണ​ത​യ്ക്കാ​യി ഭ​ക്ത​ർ ദ്വാ​ദ​ശി​പ്പ​ണം സ​മ​ർ​പ്പി​ച്ചു. ശു​ക​പു​രം, പെ​രു​വ​നം, ഇ​രി​ങ്ങാ​ല​ക്കു​ട ഗ്രാ​മ​ങ്ങ​ളി​ലെ അ​ഗ്നി​ഹോ​ത്രി​ക​ൾ ദ​ക്ഷി​ണ സ്വീ​ക​രി​ച്ച് ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹ​മേ​കി. ഏ​കാ​ദ​ശി ദി​വ​സം ക്ഷേ​ത്രം കൂ​ത്ത​മ്പ​ല​ത്തി​ൽ രാ​ത്രി 12ന് ​ച​ട​ങ്ങ് തു​ട​ങ്ങി.

16,43,840 രൂ​പ ദ​ക്ഷി​ണ​യാ​യി ല​ഭി​ച്ചു. ദ്വാ​ദ​ശി​പ്പ​ണം നാ​ലാ​യി ഭാ​ഗി​ച്ച് ഒ​രു ഭാ​ഗ​മാ​യ 4,10,960 രൂ​പ ദേ​വ​സ്വ​ത്തി​നും ബാ​ക്കി മൂ​ന്നു ഭാ​ഗം മൂ​ന്നു ഗ്രാ​മ​ങ്ങ​ൾ​ക്കു​മാ​യി ന​ൽ​കി.

ശു​ക​പു​രം ഗ്രാ​മ​ത്തി​ൽ​നി​ന്നു ചെ​റു​മു​ക്ക് വൈ​ദി​ക​രാ​യ വ​ല്ല​ഭ​ൻ അ​ക്കി​ത്തി​രി​പ്പാ​ട്, ശ്രീ​ക​ണ്ഠ​ൻ സോ​മ​യാ​ജി​പ്പാ​ട്, ഭ​ട്ടി പു ​ത്തി​ല്ല​ത്ത് രാ​മാ​നു​ജ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് എ​ന്നി​വ​രും, പെ​രു​വ​നം ഗ്രാ​മ​ത്തി​ലെ പെ​രു​മ്പ​ട​പ്പ് വൈ​ദി​ക​ൻ ഹൃ​ഷി​കേ​ശ​ൻ സോ​മ​യാ​ജി​പ്പാ​ട്, ആ​രൂ​ർ വാ​സു​ദേ​വ​ൻ സോ​മ​യാ​ജി​പ്പാ​ട്, വെ​ള്ളാം​പ​റ​മ്പ് മി​ഥു​ൻ അ​ടി​തി​രി​പ്പാ​ട് എ​ന്നി​വ​രും, ഇ​രി​ങ്ങാ​ല​ക്കു​ട ഗ്രാ​മ​ത്തി​ലെ ന​ടു​വി​ൽ പ​ഴ​യി​ടം നീ​ല​ക​ണ്ഠ​ൻ അ​ടി​തി​രി​പ്പാ​ടും ദ്വാ​ദ​ശി​പ്പ​ണം സ്വീ​ക​രി​ക്കാ​നെ​ത്തി.

Latest News

Corehub Up