Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DySPUmesh

ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ത്തു; കോ​ൺ​ഗ്ര​സി​ൽ ക​ലാ​പം

കോ​ഴി​ക്കോ​ട്: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത​തി​ൽ കോ​ഴി​ക്കോ​ട് കോ​ൺ​ഗ്ര​സി​ൽ ക​ലാ​പം. 2025 ന​വം​ബ​ർ 30നാ​ണ് വ​ട​ക​ര ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന ഉ​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേ​രി സി​ഐ ബി​നു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​യ യു​വ​തി പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​മേ​ഷി​നെ​തി​രെ മ​റ്റ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഉ​മേ​ഷി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ തി​രി​ച്ചെ​ടു​ക്ക​ൽ ഉ​ത്ത​ര​വി​ൽ ഉ​മേ​ഷി​നെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​താ​ണ് കോ​ഴി​ക്കോ​ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​നി​ടെ ഉ​മേ​ഷ് പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം ഡി​സി​സി നേ​തൃ​ത്വം ഇ​തെ​ക്കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up