Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E-Servicemen

വി​മു​ക്ത​ഭ​ട​ൻ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

പേ​രൂ​ര്‍​ക്ക​ട: വി​മു​ക്ത​ഭ​ട​നെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് വ​ലി​യ​വി​ള ടി.​സി 6/2294 സം​ഗീ​ത​യി​ല്‍ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ന്‍ ശ്രീ​നാ​ഥ് (44) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കു​ണ്ട​മ​ണ്‍​ക​ട​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​നു പി​റ​കു​വ​ശ​ത്തു​ള്ള ബ​ല​ക്ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മാ​ര്‍​ട്ട് ഫോ​ണും ഒ​രു വാ​ച്ചും ക​ട​വി​നു സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് ശ്രീ​നാ​ഥി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ട​വി​ന​ടു​ത്ത് ഒ​രു മ​ര​ക്കൊ​മ്പി​ല്‍ ത​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ ടീം ​എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up