Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Notice

ക​ണ​ക്കു​ക​ളെ​ല്ലാം സു​താ​ര്യം; ഇ​ഡി നോ​ട്ടീ​സ് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്രം: സാ​ബു എം.​ജേ​ക്ക​ബ്

കൊ​ച്ചി: ഇ​ഡി നോ​ട്ടീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ചി​ല​ർ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് കി​റ്റ​ക്സ് എം​ഡി സാ​ബു എം.​ജേ​ക്ക​ബ്. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദേ​ശ വി​നി​മ​യ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ആ​യി​ര​ത്തി​ല​ധി​കം ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ലാ​ണ് ത​നി​ക്കും നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മേ​യി​ൽ ഇ​ഡി ചി​ല രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത് അ​ഞ്ച് വ​ർ​ഷ​ത്തെ ബാ​ല​ൻ​സ് ഷീ​റ്റാ​ണ്. ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യെ​ന്നും സാ​ബു ജേ​ക്ക​ബ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​ന്നോ ര​ണ്ടോ ഡോ​ള​റി​ന്‍റെ വി​നി​മ​യ വ്യ​ത്യാ​സം വ​ന്നാ​ൽ റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ക്കു​ന്ന പി​ഴ​യ​ല്ലാ​തെ ഇ​തി​ൽ അ​റ​സ്റ്റ് ചെ​യ്യാ​നോ ത​ട​വി​ലി​ടാ​നോ നി​യ​മ​മി​ല്ല. വി​ദേ​ശ പ​ണം ഇ​ട​പാ​ടു​ക​ൾ നൂ​റു ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ എ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ച ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ നൂ​റോ​ളം എ​ക്സ്പോ​ർ​ട്ട​ർ​മാ​ർ​ക്കും സ​മാ​ന​മാ​യ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത് കേ​വ​ലം നി​യ​മ​പ​ര​മാ​യ ഒ​രു ട്രാ​ൻ​സാ​ക്ഷ​ൻ മാ​ത്ര​മാ​ണെ​ന്നും ക​ള്ള ഡോ​ക്യു​മെ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ത​നി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ടെ​ലി​കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഇ​ഡി നോ​ട്ടീ​സ് ഓ​ല​പ്പാ​ന്പ്: ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നും കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​യ്ക്കും എ​​​​തി​​​​രാ​​​​യി എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത് ഓ​​​​ല​​​​പ്പാ​​​​ന്പ് കാ​​​​ട്ടി പേ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​യാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം. .

Kerala

ഫെ​മ ച‌‌​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ല; ഇ​ഡി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം: കി​ഫ്ബി

തി​രു​വ​ന​ന്ത​പു​രം: മ​സാ​ല ബോ​ണ്ടി​ൽ ഫെ​മ ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഇ​ഡി അയച്ച നോ​ട്ടീ​സി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കി​ഫ്ബി സി​ഇ​ഒ കെ.​എം.​ഏ​ബ്ര​ഹാം. ഇ​ഡി നോ​ട്ടീ​സി​ലെ വാ​ദം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും മ​സാ​ല ബോ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ക്ര​മ​ക്കേ​ടി​ല്ലെ​ന്നും കി​ഫ്ബി വ്യ​ക്ത​മാ​ക്കി.

ആ​ർ​ബി​ഐ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ട്. ഏ​ത് ത​രം പ​രി​ശോ​ധ​ന​യ്ക്കും ത​യാ​റെ​ന്നും സി​ഇ​ഒ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​ഡി ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മെ​ന്നും കി​ഫ്ബി ആ​രോ​പി​ച്ചു. നോ​ട്ടീ​സു​ക​ൾ അ​യ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ്.

നോ​ട്ടീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി​യ​ത് മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും കി​ഫ്ബി ആ​രോ​പി​ക്കു​ന്നു. മ​സാ​ല ബോ​ണ്ട് വ​ഴി ശേ​ഖ​രി​ച്ച 466. 91 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ഭൂ​മി വാ​ങ്ങി​യ​ത് ച​ട്ടം ലം​ഘി​ച്ചെ​ന്നാണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2016 ലെ ​ആ​ർ​ബി​ഐ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം കേ​സി​ൽ ക​ണ്ടെ​ത്തി​യെ​ന്നും ഇ​ഡി പറയുന്നു.

 

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ​തി​രാ​യ നോ​ട്ടീ​സ്; പേ​ടി​പ്പി​ക്കാ​നാ​ണ് ഇ​ഡി നോ​ക്കി​യ​ത്: എം.​എ.​ബേ​ബി

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വ​സ്തു​ത​ക​ള്‍ ഇ​ല്ലാ​ത്ത നോ​ട്ടീ​സ് അ​യ​ച്ച് ഇ​ഡി പേ​ടി​പ്പി​ക്കാ​നാ​ണ് നോ​ക്കി​യ​ത്.

നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഇ​ഡി പി​ന്നീ​ട് അ​ന​ങ്ങി​യി​ല്ല. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റാ​ണ് ഇ​ഡി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല കൊ​ള്ള​യി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​ളി​ക്കാ​ന്‍ ഒ​ന്നു​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​റ്റ് ചെ​യ്ത​ത് ആ​രാ​യാ​ലും വെ​ളി​ച്ച​ത്തു​കൊ​ണ്ടു വ​രും. പാ​ർ​ട്ടി​ക്ക് ഒ​രു വേ​വ​ലാ​തി​യു​മി​ല്ല.

ബി​ഹാ​റി​ൽ ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് സീ​റ്റ് കു​റ​യി​ല്ല. 29 സീ​റ്റു​ക​ളി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കും. ഇ​ക്കാ​ര്യം തേ​ജ​സ്വി യാ​ദ​വ്‌ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up