Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDStatement

ക​ർ​ത്ത​യു​ടെ മൊ​ഴി​യൊ​ക്കെ മാ​ധ്യ​മ​സൃ​ഷ്ടി; 'തീ​പ്പൊ​രി' മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി ത​ള്ളി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തെ​ല്ലാം മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണ്.​എ​ക്സാ​ലോ​ജി​ക് കേ​സ് ബോ​ധ​പൂ​ർ​വം ത​ന്നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മൊ​ഴി​ക​ളും ഇ​ഡി​യു​ടെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളും പു​റ​ത്തു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​രോ​ധ​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ​ക്കും മൊ​ഴി​ക​ൾ​ക്കും പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും കേ​സി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം വീ​ണാ വി​ജ​യ​ന് വേ​റെ​യും ക​മ്പ​നി​യു​ള്ള​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചു. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​യി​ൽ വീ​ണ പ​ങ്കാ​ളി​യാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ രേ​ഖ​ക​ളും ഇ​ഡി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up