Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EMRadha

Middle East and Gulf

ഇ.​എം. രാ​ധ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മ​ക​ളും എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഇ.എം. രാ​ധ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

എ​ഴു​ത്തി​ലൂ​ടെ​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ.എം. രാ​ധ​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക, സാ​മൂ​ഹ്യ മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ്.

വ​നി​താ ക​മീ​ഷ​ൻ അം​ഗം, വ​യോ​ജ​ന ക​മീ​ഷ​ൻ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ അ​വ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

ദേ​ശാ​ഭി​മാ​നി​യു​ടെ ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച അ​വ​രു​ടെ സേ​വ​ന​വും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ.എം.എ​സി​ന്‍റെ ആ​ശ​യ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വ​രു​ടെ എ​ഴു​ത്തു​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ - ​സാം​സ്കാ​രി​ക രം​ഗ​ത്തി​നും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​വ​ർ.

ഇ.എം. രാ​ധ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up