Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EPL

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി പാ​ട്രി​ക്ക് ഡോ​ർ​ഗു, ബ്ര​യാ​ൻ എം​ബു​യേ​മോ, ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡോ​ർ​ഗു 32-ാം മി​നി​റ്റി​ലും എം​ബു​യേ​മോ 43-ാം മി​നി​റ്റി​ലും ബ്രൂ​ണോ 47-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 71 പോ​യി​ന്‍റാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പ​ച്ച​ത്. എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ ഫി​നി​ഷ് ചെ​യ്ത​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ക്രി​സ്റ്റ​ൽ പാ​ല​സി​ന് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് തോ​ൽ​പ്പി​ച്ചു.

ക്രി​സ്റ്റ​ൽ പാ​ല​സി​ന് വേ​ണ്ടി ജീ​ൻ-​ഫി​ലി​പെ മ​റ്റെ​റ്റ​യാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​ല്ല്യം ഒ​സൂ​ല​യാ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ക്രി​സ്റ്റ​ൽ പാ​ല​സി​ന് 42 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 13-ാം സ്ഥാ​ന​ത്താ​ണ് ക്രി​സ്റ്റ​ൽ പാ​ല​സ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ചെ​ൽ​സി​യെ ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി നി​ക്കോ ഒ​റെ​യ്‌​ലി, മാ​ർ​ക്ക് ഗു​യേ​ഹി, ജെ​റെ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഒ​റെ​യ്‌​ലി 51-ാം മി​നി​റ്റി​ലും ഗു​യേ​ഹി 57-ാം മി​നി​റ്റി​ലും ഡോ​ക്കു 68-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 64 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബ്രൈ​റ്റ​ൺ-​ബേ​ൺ​മൗ​ത്ത് മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ ബ്രൈ​റ്റ​ൺ-​ബേ​ൺ​മൗ​ത്ത് മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി മാ​ർ​ക്ക​സ് ട​വേ​ർ​നി​യ​റാ​ണ് ഗോ​ൾ നേ​ടി​യ​ത്. ച​ര​ലാം​പോ​സ് കോ​സ്ടൗ​ലാ​സാ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ബ്രൈ​റ്റ​ണ് 30 പോ​യി​ന്‍റും ബേ​ൺ​മൗ​ത്തി​ന് 27 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ബ്രൈ​റ്റ​ൺ 12-ാം സ്ഥാ​ന​ത്തും ബേ​ൺ​മൗ​ത്ത് 15-ാം സ്ഥാ​ന​ത്തു​മാ​ണ്.

Sports

ഇ​​പി​​എ​​ൽ: സി​​റ്റി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം

ല​​ണ്ട​​ൻ: മേ​​ധാ​​വി​​ത്വം വി​​ടാ​​തെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി. എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് സി​​റ്റി ത​​ക​​ർ​​ത്തു.

മ​​ത്സ​​ര​​ത്തി​​ന്‍റെ 41-ാം മി​​നി​​റ്റി​​ലാ​​ണ് ഹാ​​ലണ്ടി​​ന്‍റെ കാ​​ലി​​ൽ​​നി​​ന്ന് ആ​​ദ്യ ഗോ​​ൾ പി​​റ​​ന്ന​​ത്. 89-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഹാ​​ല​​ണ്ട് ത​​ന്‍റെ ര​​ണ്ടാം ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. 69-ാം മി​​നി​​റ്റി​​ൽ ഫി​​ൽ ഫോ​​ഡെ​​ൻ ആ​​ണ് സി​​റ്റി​​ക്കാ​​യി സ്കോ​​ർ ചെ​​യ്ത ര​​ണ്ടാ​​മ​​ൻ.

ജ​​യ​​ത്തോ​​ടെ 16 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 11 ജ​​യം, ഒ​​രു സ​​മ​​നി​​ല, നാ​​ല് തോ​​ൽ​​വി സ​​ഹി​​തം 34 പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ക​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ. 36 പോ​​യി​​ന്‍റു​​ള്ള ആ​​ഴ്സ​​ണ​​ലാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ 2-3ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ആ​​സ്റ്റ​​ണ്‍ വി​​ല്ല പ​​ട്ട​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യേക്കാ​​ൾ ഒ​​രു പോ​​യി​​ന്‍റ് പി​​ന്നി​​ൽ 33 ആ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​ടെ സ​​ന്പാ​​ദ്യം.

നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ് 3-0ന് ​​ടോ​​ട്ട​​ൻ​​ഹാം ഹോ​​ട്സ്പറിനെ​​യും സുന്‍ഡർ​​ല​​ൻ​​ഡ് 1-0ന് ​​ന്യൂ​​കാ​​സ്റ്റി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ബ്രെ​​ന്‍റ്ഫോ​​ർ​​ഡ്- ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ് മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജെ​റ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​ല​ണ്ട് 29-ാം മി​നി​റ്റി​ലും ഗോ​ൺ​സാ​ല​സ് 45+3ാം മി​നി​റ്റി​ലും ഡോ​ക്കു 63-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ക്ക് സി​റ്റി​ക്കു​ള്ള​ത്. 26 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്.

Latest News

Corehub Up