Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ES350h

ഇ​എ​സ് 350എ​ച്ച് ഇ​ന്ത്യ​യി​ൽ

ആ​ഡം​ബ​ര സെ​ഡാ​ൻ ശ്രേ​ണി​യി​ൽ ലെ​ക്സ​സി​ന്‍റെ എ​ട്ടാം ത​ല​മു​റ മോ​ഡ​ലാ​യ ലെ​ക്സ​സ് ഇ​എ​സ് 350എ​ച്ച് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​എ​സ് 300 എ​ച്ചി​ന് പ​ക​ര​ക്കാ​ര​നാ​യി എ​ത്തു​ന്ന ഇ​എ​സ് 350എ​ച്ച് സ്ട്രോ​ങ്ങ് ഹൈ​ബ്രി​ഡ് സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽത​ന്നെ നി​ർ​മി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് 66.10 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ക്സ് ഷോ​റൂം വി​ല. എ​ക്സ്ക്വി​സി​റ്റ്, ല​ക്ഷ്വ​റി എ​ന്നി ര​ണ്ട് വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ലെ​ക്സ​സ് ഇ​എ​സ് 350എ​ച്ച് ല​ഭ്യ​മാ​കു​ക.

ഉ​യ​രം കൂ​ടു​ത​ൽ

മു​ൻ മോ​ഡ​ലി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള ഡി​സൈ​നാ​ണ് വാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​ഡ് ആ​കൃ​തി​യി​ലു​ള്ള എ​ൽ​ഇ​ഡി ഹെ​ഡ്‌ലാം​പു​ക​ൾ, ക​ണ​ക്റ്റ​ഡ് എ​ൽ​ഇ​ഡി ടെ​യി​ൽ ലാം​പു​ക​ൾ, ഫ്ല​ഷ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ന്‍റെ പു​റം​രൂ​പ​ത്തി​ന് ആ​ധു​നി​ക ഭാ​വം ന​ൽ​കു​ന്നു. ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ലെ ഉ​പ​യോ​ഗം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് 20 മി​ല്ലി​മീ​റ്റ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക​ത്ത​ള​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ട്. ഡാ​ഷ്ബോ​ർ​ഡി​ൽ 14 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സിസ്റ്റം ന​ൽ​കി​യി​ട്ടു​ണ്ട്. 17 സ്പീ​ക്ക​റു​ക​ളു​ള്ള മാ​ർ​ക്ക് ലെ​വി​ൻ​സ​ണ്‍ പ്രീ​മി​യം ഓ​ഡി​യോ സം​വി​ധാ​ന​വും ല​ഭ്യ​മാ​ണ്.

ഹൈ​ബ്രി​ഡ് ക​രു​ത്ത്

2.5 ലി​റ്റ​ർ നാ​ല് സി​ലി​ണ്ട​ർ നാ​ച്വറ​ലി ആ​സ്പി​റേ​റ്റ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​നൊ​പ്പം ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റും ലി​ഥി​യം​അ​യ​ണ്‍ ബാ​റ്റ​റി​യു​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ജി​നും ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റും ചേ​ർ​ന്ന് 244 എ​ച്ച്പി ക​രു​ത്താ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ-​സി​വി​ടി ഓ​ട്ട​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നാ​ണ് ഇ​എ​സ് 350എ​ച്ചി​ലു​ള്ള​ത്. ലി​റ്റ​റി​ന് 25.22 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പൂ​ജ്യ​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ 7.7 സെ​ക്ക​ൻ​ഡ് സ​മ​യം മ​തി.

പു​തി​യ സേ​ഫ്റ്റി സി​സ്റ്റം

സു​ര​ക്ഷ​യ്ക്കാ​യി ലെ​ക്സ​സി​ന്‍റെ പു​തി​യ സേ​ഫ്റ്റി സി​സ്റ്റം എ​ൽ​എ​സ്എ​സ്+4.0 ആ​ണ് ലെ​ക്സ​സ് ഇ​എ​സ് 350എ​ച്ചി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ട്ട് എ​യ​ർ​ബാ​ഗു​ക​ൾ​ക്ക് പു​റ​മെ ലെ​വ​ൽ 2 അ​ഡാ​സ് സം​വി​ധാ​ന​വും വാ​ഹ​ന​ത്തി​ലു​ണ്ട്. അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, ലെ​യ്ൻ കീ​പ്പ് അ​സി​സ്റ്റ്, ഓ​ട്ടോ​ണ​മ​സ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ംഗ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഡ്രൈ​വിം​ഗ് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. 360 ഡി​ഗ്രി ക്യാ​മ​റ, ബ്ലൈ​ൻ​ഡ് വ്യൂ ​മോ​ണി​റ്റ​ർ, ഡ്രൈ​വ​ർ മോ​ണി​റ്റ​ർ സി​സ്റ്റം തു​ട​ങ്ങി​യ​വ​യും പുതിയ വാ​ഹ​ന​ത്തി​ലു​ണ്ട്.

വി​ല: 66.10 ല​ക്ഷം

മൈ​ലേ​ജ്: 25.22 കി​ലോ​മീ​റ്റ​ർ ‍

Latest News

Corehub Up