Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA Draft

Idukki

ഇ​എ​സ്എ ക​ര​ട്: എ​ൽ​ഡി​എ​ഫി​ന്‍റേ​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മെ​ന്ന് യു​ഡി​എ​ഫ്

ചെ​റു​തോ​ണി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ര്‍​ട്ടി​ന്‍റെ പേ​രി​ല്‍ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യെ​യും റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ​യെ​യും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്തം​കൊ​ണ്ടാ​ണെ​ന്ന് യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. വി​ഷ​യ​ത്തി​ൽ സി​പി​എം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ര്‍​ട്ടി​ക​ള്‍ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. വ​നം​വ​കു​പ്പ് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് പി​ടി​ച്ച ജെ​സി​ബി വി​ട്ടു​ന​ൽ​കാ​ത്ത​ത് ഇ​പ്പോ​ഴ​ത്തെ എം​എ​ല്‍​എ​യു​ടെ കു​ഴ​പ്പം​കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പി​ച്ച് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ സി​പി​എം ക​ണ്ണ​ട​ച്ചു ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. മു​ന്‍ എം​എ​ല്‍​എ​യു​ടെ പ​ദ്ധ​തി​ക​ള്‍ വെ​ട്ടി​മാ​റ്റി​യെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

തോ​പ്രാം​കു​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഉ​ൾ​പ്പെ​ടെ എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ള്ള​താ​യി പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യ​തി​നാ​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ക​ണ്‍​വീ​ന​ര്‍ ജോ​യി കൊ​ച്ചു​ക​രോ​ട്ട്, എ.​പി. ഉ​സ്മാ​ന്‍, വ​ര്‍​ഗീ​സ് വ​ട്ടി​യാ​ങ്ക​ല്‍, അ​ഡ്വ. അ​നീ​ഷ് ജോ​ര്‍​ജ്, അ​നി​ല്‍ ആ​ന​യ്ക്ക​നാ​ട്ട് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up