Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA Notification

ഇ​എ​സ്എ വി​ജ്ഞാ​പ​നം: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത

ക​രി​മ്പ​ൻ: പ​ശ്ചി​മ​ഘ​ട്ട​ത്തെ പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ച് ഇ​ടു​ക്കി പോ​ലു​ള്ള മ​ല​യോ​ര ജി​ല്ല​ക​ളി​ൽ സം​ജാ​ത​മാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് രൂ​പ​ത അ​ധി​കൃ​ത​ർ നി​വേ​ദ​നം ന​ൽ​കി.

2026 ജൂ​ലൈ 28 -നു ​പു​റ​ത്തി​റ​ങ്ങി​യ ഏ​ഴാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​നം മു​ൻ വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​റ്റ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​തി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. പു​തി​യ വി​ജ്ഞാ​പ​ന​ത്തെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സെ​പ്റ്റം​ബ​ർ 25 വ​രെ​യാ​ണ് സ​മ​യം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും എ​തി​ർ​പ്പു​ക​ളും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

വീ​ടു​ക​ളും ജ​ന​വാ​സ മേ​ഖ​ല​ക​ളും ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. കൃ​ഷി ഭൂ​മി​യും തോ​ട്ട​ങ്ങ​ളും ഇ​എ​സ്എ യി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ഭാ​വി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഭൂ​വി​നി​യോ​ഗം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​മോ​യെ​ന്ന ഭ​യം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. റോ​ഡ്, വീ​ട്, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നാ​വ​ശ്യ​മാ​യ ത​ട​സം സൃ​ഷ്ടി​ക്കാ​ൻ ഇ​എ​സ്എ പ്ര​ഖ്യാ​പ​നം ഇ​ട​വ​രു​ത്തു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഒ​രേ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം വ​ന​മേ​ഖ​ല, പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല, കൃ​ഷി - ജ​ന​വാ​സ മേ​ഖ​ല എ​ന്നി​ങ്ങ​നെ ശാ​സ്ത്രീ​യ​മാ​യി തി​രി​ച്ചു വ്യ​ത്യ​സ്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം​എ​ന്ന നി​ർ​ദേ​ശ​വും രൂ​പ​ത മു​ന്നോ​ട്ടു​വ​ച്ചു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ.​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ല്‍, ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട്, അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Latest News

Corehub Up