Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EVIndia

Special

ചാ​ർ​ജ് ചെ​യ്ത ശേ​ഷം കേ​ബി​ൾ നി​ല​ത്തെ​റി​ഞ്ഞു; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം

ഇ​വി ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ർ​ജിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ക​ണ​ക്റ്റ​ർ കേ​ബി​ൾ കൃ​ത്യ​മാ​യ ഹോ​ൾ​ഡ​റി​ൽ തി​രി​കെ വെ​ക്കാ​തെ വ​ലി​ച്ചെ​റി​ഞ്ഞ കാ​ർ ഉ​ട​മ​യു​ടെ പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ക്സി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​ദൃ​ശ്യം പൊ​തു​മു​ത​ലു​ക​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

ചാ​ർ​ജിം​ഗ് ക​ണ​ക്റ്റ​ർ തി​രി​കെ വെ​യ്ക്കു​ന്ന​ത് വ​രെ ചാ​ർ​ജിം​ഗ് സെ​ഷ​ൻ അ​വ​സാ​നി​ക്കാ​ത്ത രീ​തി​യി​ൽ സ്റ്റേ​ഷ​നു​ക​ളു​ടെ സോ​ഫ്റ്റ്‌​വെ​യ​ർ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും, ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്ന് ചാ​ർ​ജിം​ഗ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ചാ​രം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വീ​ണ്ടും തി​രി​കൊ​ളു​ത്തി.

Latest News

Corehub Up