Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EVcompany

ഒ​ഴു​ക്കി​ന് വേ​ഗം കൂ​ട്ടാ​ൻ "റി​വ​ർ'; പു​തി​യ മോ​ഡ​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്

ഇ​ൻ​ഡി​യി​ലൂ​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ ശ്ര​ദ്ധ നേ​ടി​യ റി​വ​ർ മൊ​ബി​ലി​റ്റി പു​തി​യ മോ​ഡ​ലു​മാ​യി എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നി​ര​ത്തു​ക​ളി​ൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ന്ന പു​തി​യ മോ​ഡ​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വാ​ഹ​ന​ലോ​ക​ത്ത് റി​വ​റി​ന്‍റെ അ​ടു​ത്ത നീ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഡി​സൈ​ൻ, ഫീ​ച്ച​റു​ക​ൾ, റേ​ഞ്ച് തു​ട​ങ്ങി​യ​വ​യി​ൽ എ​ന്ത് മാ​റ്റ​മാ​ണ് റി​വ​ർ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

ആ​ർ​എ​ക്സ്02, ആ​ർ​എ​ക്സ്03 എ​ന്നീ കോ​ഡ് നാ​മ​ങ്ങ​ളി​ൽ ര​ണ്ട് മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ളി​ലു​ള്ള സ്കൂ​ട്ട​ർ ആ​ർ​എ​ക്സ്02 ആ​യി​രി​ക്കാ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​ല​വി​ലെ ഇ​ൻ​ഡി​യെ അ​പേ​ക്ഷി​ച്ച് വ​ലു​പ്പം കു​റ​ഞ്ഞ രൂ​പ​ത്തി​ലാ​ണ് പു​തി​യ സ്കൂ​ട്ട​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ അ​ന്തി​മ ഡി​സൈ​നും പേ​രും ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഇ​ൻ​ഡി​യു​ടെ ഡി​സൈ​ൻ സ്വാ​ധീ​നം

പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ നി​ല​വി​ലെ ഇ​ൻ​ഡി​യു​മാ​യി പു​തി​യ മോ​ഡ​ലി​ന് ചി​ല സാ​മ്യ​ങ്ങ​ളു​ണ്ട്. ഫ്ലാ​റ്റ് ഫ്ലോ​ർ​ബോ​ർ​ഡ്, ഇ​ര​ട്ട റി​യ​ർ ഷോ​ക്ക് അ​ബ്സോ​ർ​ബ​റു​ക​ൾ, സ്വിം​ഗ് ആം, ​പി​ൻ ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ എ​ന്നി​വ ഇ​ൻ​ഡി​യി​ൽ​നി​ന്ന് നി​ല​നി​ർ​ത്തി​യ​താ​യി കാ​ണാം.

എ​ന്നാ​ൽ പി​ൻ​ഭാ​ഗ​ത്തെ ടെ​യി​ൽ ലാ​മ്പി​ന് പു​തി​യ ഡി​സൈ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ മോ​ഡ​ലി​ൽ ഉ​യ​രം കൂ​ടി​യ വി​ൻ​ഡ്‌​സ്‌​ക്രീ​നും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ൻ​ഡി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ ഒ​തു​ക്ക​മു​ള്ള ബോ​ഡി ഡി​സൈ​നാ​ണ് പു​തി​യ മോ​ഡ​ലി​നു​ള്ള​തെ​ന്ന് ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്നു.

പി​ൻ​ഭാ​ഗ​ത്ത് ടോ​പ് ബോ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഗേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഘ​ടി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഗ്രാ​ബ് റെ​യി​ലു​ക​ളും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം.

ബാ​റ്റ​റി​യി​ലും റേ​ഞ്ചി​ലും മാ​റ്റ​മു​ണ്ടാ​കു​മോ?

പു​തി​യ സ്കൂ​ട്ട​റി​ന്‍റെ ബാ​റ്റ​റി ശേ​ഷി, മോ​ട്ടോ​ർ, റേ​ഞ്ച്, പ​ര​മാ​വ​ധി വേ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും ഇ​ൻ​ഡി​യെ​ക്കാ​ൾ വ​ലു​പ്പം കു​റ​ഞ്ഞ മോ​ഡ​ലാ​യി​രി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ചെ​റി​യ ബാ​റ്റ​റി പാ​ക്കും കു​റ​ഞ്ഞ പ​വ​ർ ഔ​ട്ട്പു​ട്ടു​മാ​കാ​നാ​ണ് സാ​ധ്യ​ത.

നി​ല​വി​ലെ റി​വ​ർ ഇ​ൻ​ഡി​ക്ക് 4 kWh ബാ​റ്റ​റി​യാ​ണു​ള്ള​ത്. ഏ​ക​ദേ​ശം 160 കി​ലോ​മീ​റ്റ​റാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന ഐ​ഡി​സി റേ​ഞ്ച്. 90 കി​ലോ​മീ​റ്റ​ർ പ​ര​മാ​വ​ധി വേ​ഗ​വും 55 ലി​റ്റ​ർ ആ​കെ സ്റ്റോ​റേ​ജ് സൗ​ക​ര്യ​വും ഇ​ൻ​ഡി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്.

പു​തി​യ മോ​ഡ​ലി​ൽ ഈ ​സ​വി​ശേ​ഷ​ത​ക​ളി​ൽ എ​ന്തൊ​ക്കെ നി​ല​നി​ർ​ത്തു​മെ​ന്നും എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും കാ​ത്തി​രു​ന്ന് കാ​ണ​ണം.

വി​ല

ഇ​ൻ​ഡി​യെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ പു​തി​യ മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ഈ ​നീ​ക്കം റി​വ​റി​ന്‍റെ വി​പ​ണി സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

2027ൽ ​വി​പ​ണി​യി​ലെ​ത്തി​യേ​ക്കും

പു​തി​യ മോ​ഡ​ലു​ക​ൾ​ക്കാ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ക​മ്പ​നി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2026 മാ​ർ​ച്ചി​ൽ റി​വ​ർ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ അ​ര​വി​ന്ദ് മ​ണി അ​ടു​ത്ത മോഡൽ 2027ന്‍റെ ​ആ​ദ്യ പാ​ദ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up