Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EWS

ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ത്തി​നു കൂ​ടു​ത​ൽ ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ല: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന (ഇ​ഡ​ബ്ല്യു​എ​സ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ട്ടി​ക​ജാ​തി (എ​സ്‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്ടി), മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ (ഒ​ബി​സി) എ​ന്നി​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് തു​ല്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ ജ​നി​ക്കു​ന്ന​വ​ർ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ, സാ​ന്പ​ത്തി​ക​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റാ​വു​ന്ന ഒ​ന്നാ​ണെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ ക്ഷേ​ത്ര​പാ​ൽ, അ​മി​ത് മ​ഹാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​തു​പോ​ലെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ലും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന ത​വ​ണ​ക​ളി​ലും ഇ​ള​വ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ടം ഇ​ഡ​ബ്ല്യു​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2019ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗം മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വ്യ​ത്യ​സ്ത​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ വി​ഭാ​ഗ​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ സ്വ​ഭാ​വം പ​രി​ശോ​ധി​ച്ചാ​ൽ ഈ ​വ്യ​ത്യാ​സം വ്യ​ക്ത​മാ​കു​മെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up