Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eachother

Kottayam

ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​ർ ക​രു​വേ​ലി ഇ​ല്ല​ത്ത് പ്ര​ശ​സ്ത പാ​ഠ​ക ക​ലാ​കാ​ര​നും ദേ​വ​ജ്ഞ​നും സ​പ്താ​ഹ യ​ജ്ഞാ​ചാ​ര്യ​നു​മാ​യ ദേ​വ​ദ​ത്ത​ൻ ന​മ്പൂ​തി​രി​യും (എ​ൻ.​ഡി.​ക​രു​വേ​ലി-88), ഭാ​ര്യ ഗി​രി​ജാ​ദേ​വി​യും (76) അ​ന്ത​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ന് ​കാ​സ​ർ​കോ​ഡ് വെ​ച്ചാ​യി​രു​ന്നു ഗി​രി​ജാ​ദേ​വി അ​ന്ത​രി​ച്ച​ത്. ഭാ​ര്യ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നാ​മം ജ​പി​ച്ചി​രി​ക്ക​വേ ദേ​വ​ദ​ത്ത​ൻ ന​മ്പൂ​തി​രി കു​ഴ​ഞ്ഞു​വീ​ണ് മ​ര​ണ​ത്തി​നു കി​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജീ​വി​ത​വ​ഴി​യി​ൽ ത​ണ​ലാ​യി കൂ​ടെ നി​ന്ന​വ​ർ ഒ​ടു​വി​ൽ പ​ര​ലോ​ക​യാ​ത്ര​യി​ലും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഒ​രു​മി​ച്ചു യാ​ത്ര​യാ​യി. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: സ​തീ​ഷ് ഡി. ​ക​രു​വേ​ലി (അ​ധ്യാ​പ​ക​ൻ, ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ൾ, കാ​സ​ർ​കോ​ഡ്). മ​രു​മ​ക​ൾ: രോ​ഹി​ണി എം. ​പോ​റ്റി (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്, കാ​സ​ർ​കോ​ഡ്).

Latest News

Corehub Up