Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : East-West

ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് തു​റ​ന്നു; എ​ണ്ണ ഒ​ഴു​കി​ത്തു​ട​ങ്ങി, വി​പ​ണി​വി​ല താ​ഴോ​ട്ട്

റി​യാ​ദ്: ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സൗ​ദി​യി​ലെ ഈ​സ്റ്റ്- വെ​സ്റ്റ് പൈ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. പൈ​പ്പി​ലൂ​ടെ എ​ത്തി​ക്കു​ന്ന എ​ണ്ണ ചെ​ങ്ക​ട​ൽ​ത്തീ​ര​ത്തെ യാ​ൻ​ബു തു​റ​മു​ഖം വ​ഴി ക​യ​റ്റു​മ​തി ചെ​യ്യാ​ൻ തു​ട​ങ്ങി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചോ​ടെ ചെ​ങ്ക​ട​ൽ വ​ഴി എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ സൗ​ദി ആ​ശ്ര​യി​ക്കു​ന്ന പൈ​പ്പാ​ണി​ത്. സെ​പ്റ്റം​ബ​ർ 13നാ​യി​രു​ന്നു പൈ​പ്പി​നെ ല​ക്ഷ്യ​മി​ട്ട ആ​ക്ര​മ​ണം. സൗ​ദി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല താ​ഴ്ന്നു.

പ്ര​തി​ദി​നം 40 ല​ക്ഷം വീ​പ്പ എ​ണ്ണ​യാ​ണു പൈ​പ്പ് വ​ഴി ചെ​ങ്ക​ട​ൽ​ത്തീ​ര​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഈ ​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​ന് ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. യെ​മ​നി​ലെ ഹൂ​തി​ക​ൾ ചെ​ങ്ക​ട​ൽ​ത്തീ​ര​ത്ത് മി​ന്ന​ൽ മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൈ​പ്പ് ലൈ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​റാ​ക്കി​ൽ​നി​ന്നാ​ണു ഡ്രോ​ണു​ക​ൾ വ​ന്ന​ത്.

Latest News

Corehub Up