ചെന്നൈ: ദുലിപ് ട്രോഫി ജേതാക്കളെ തീരുമാനിക്കുന്ന ചതുർദിന മത്സരത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലാണ് ഫൈനൽ മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും.
ഈസ്റ്റ് സോണിനെ ഇഷാൻ കിഷനും സൗത്ത് സോണിനെ തിലക് വർമയുമാണ് നയിക്കുന്നത്.
ദേവ്ദത്ത് പടിക്കൽ, മുഹമ്മദ് സിറാജ് എന്നിവരുടെ കരുത്തിൽ മുന്നേറിയ ആത്മവിശ്വാസത്തിലുള്ള സൗത്ത് ടീമിനെയാകും ഇഷാനും സംഘത്തിനും നേരിടേണ്ടിവരിക. എന്നാൽ വിക്കറ്റുകൾ വാരിക്കൂട്ടുന്ന മുഹമ്മദ് ഷമിയിലാണ് ഇഷാൻ കിഷന്റെ പ്രതീക്ഷ.
അതേസമയം, ഫൈനലിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടിയായ കെ.എൽ. രാഹുൽ കളിക്കാത്തത് സൗത്ത് സോണിന് തിരിച്ചടിയാണ്.