Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ebola Outbreak

കോം​ഗോ​യി​ലെ എ​ബോ​ള വ്യാ​പ​നം അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​കം; ആ​ഗോ​ള ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന എ​ബോ​ള വൈ​റ​സ് ബാ​ധ അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ്. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച ക​ണ​ക്കു​ക​ളേ​ക്കാ​ൾ എ​ത്ര​യോ മ​ട​ങ്ങ് വ​ലു​താ​ണ് യാ​ഥാ​ർ​ത്ഥ്യ​ത്തി​ലു​ള്ള രോ​ഗ​വ്യാ​പ​ന​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി കോം​ഗോ​യി​ലെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത 'വ​ള​രെ ഉ​യ​ർ​ന്ന​ത്' എ​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​തു​ക്കി നി​ശ്ച​യി​ച്ചു.

അ​തേ​സ​മ​യം, നി​ല​വി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ആ​ഗോ​ള​ത​ല​ത്തി​ൽ എ​ബോ​ള ഭീ​ഷ​ണി 'കു​റ​ഞ്ഞ' നി​ര​ക്കി​ലാ​ണെ​ന്നും എ​ന്നാ​ൽ മു​ൻ​ക​രു​ത​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി. കോം​ഗോ​യി​ൽ നി​ല​വി​ൽ 82 എ​ബോ​ള കേ​സു​ക​ളും 7 മ​ര​ണ​ങ്ങ​ളു​മാ​ണ് ലാ​ബ് പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​നോ​ട​കം 750 ഓ​ളം സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 177 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളും സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ക്കാ​ത്ത​താ​ണ് യ​ഥാ​ർ​ത്ഥ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രാ​ൻ ത​ട​സം.

മു​ൻ​പ് പ​ല​പ്പോ​ഴും എ​ബോ​ള പ​ട​ർ​ത്തി​യി​രു​ന്ന 'സ​യ​ർ' വ​ക​ഭേ​ദ​ത്തി​ന് എ​തി​രെ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കോം​ഗോ​യി​ൽ പ​ട​രു​ന്ന​ത് 'ബു​ന്ദി​ബു​ഗ്യോ' എ​ന്ന അ​പൂ​ർ​വ്വ വൈ​റ​സ് വ​ക​ഭേ​ദ​മാ​ണ്. ഇ​തി​ന് നി​ല​വി​ൽ അം​ഗീ​കൃ​ത വാ​ക്സി​നു​ക​ളോ പ്ര​ത്യേ​ക ചി​കി​ത്സ​യോ ല​ഭ്യ​മ​ല്ല എ​ന്ന​ത് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു. ച​രി​ത്ര​ത്തി​ൽ മൂ​ന്നാം ത​വ​ണ മാ​ത്ര​മാ​ണ് ഈ ​വ​ക​ഭേ​ദം പ​ട​രു​ന്ന​ത്. ഈ ​പു​തി​യ വ​ക​ഭേ​ദ​ത്തി​ന് എ​തി​രെ ര​ണ്ട് മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി​ക​ളും 'ഒ​ബെ​ൽ​ഡെ​സി​വി​ർ' എ​ന്ന ഒ​രു ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നും പ്രാ​ഥ​മി​ക​മാ​യി ഫ​ല​പ്രാ​പ്തി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​യു​ടെ ക്ലി​നി​ക്ക​ൽ ട്ര​യ​ലു​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​താ​യും ഡ​ബ്ല്യു​എ​ച്ച്ഒ ചീ​ഫ് സ​യ​ന്റി​സ്റ്റ് അ​റി​യി​ച്ചു.

കോം​ഗോ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ പൗ​ര​ന് എ​ബോ​ള സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു അ​മേ​രി​ക്ക​ക്കാ​ര​നെ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​യ​ൽ​രാ​ജ്യ​മാ​യ ഉ​ഗാ​ണ്ട​യി​ൽ നി​ല​വി​ൽ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്.കോം​ഗോ​യി​ലെ എ​ബോ​ള ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി നെ​ടു​മ്പാ​ശ്ശേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും മു​ൻ​ക​രു​ത​ലു​ക​ളും ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up