Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eco-Sensitive Zone

Thiruvananthapuram

പരിസ്ഥിതി ലോല മേഖല വ​നത്തിന്‍റെ അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ മാ​ത്ര​മാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ പ​ട്ടി​ക​യി​ല്‍ നി​ന്നും (​ഇ​ക്കോ​ള​ജി​ക്ക​ലി സെ ​ന്‍​സി​റ്റീ​വ് ഏ​രി​യ-​ഇ​എ​സ്എ) ജി​ല്ല​യി​ലെ അ​മ്പൂ​രി, വാ​ഴി​ച്ചാ​ല്‍, ക​ള്ളി​ക്കാ​ട് വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​എ​സ് എ​യു​ടെ അ​തി​ര്‍​ത്തി നെ​യ്യാ​ര്‍ വ​ന അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ള്‍.

ഈ ​വി​ല്ലേ​ജു​ക​ളെ സാം​സ്‌​കാ​രി​ക ഭൂ​പ്ര​ദേ​ശമാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നും, ഡോ.​ ശ​ശി ത​രൂ​ര്‍ എം​പി​ക്കും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും ക​ത്ത​യ​ച്ചു. അ​മ്പൂ​രി ​പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടും ഇ​തോ​ടൊ​പ്പം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ മേ​ഖ​ല​യി​ല്‍ അ​മ്പൂ​രി, വാ​ഴി​ച്ചാ​ല്‍, ക​ള്ളി​ക്കാ​ട് വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് നേ​രി​ട്ടു​ള്ള സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണെ​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഒ​രു പ​ര​ശോ​ധ​ന ഇ​തു​വ​രെ ന​ട​ന്നി​ല്ലെ​ന്നും റ​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​മ്പൂ​രി, വാ​ഴി​ച്ചാ​ല്‍, ക​ള്ളി​ക്കാ​ട് വി​ല്ലേ​ജു​ക​ളി​ലെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ജ​ന​വാ​സ​മു​ള്ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍, ഗ​ണ്യ​മാ​യ തോ​തി​ലു​ള്ള ജ​ന​വാ​സ​വും കാ​ര്‍​ഷി​ക ഭൂ​വി​നി​യോ​ഗ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള സാം​സ്‌​കാ​രി​ക ഭൂ​പ്ര​കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം രേ​ഖ​പ്പെ​ടു​ത്തി​യ ജ​ന​സാ​ന്ദ്ര​ത അ​മ്പൂ​രി​യി​ല്‍ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു 243 പേ​രും, ക​ള്ളി​ക്കാ​ടി​ല്‍ 627 പേ​രും, വാ​ഴി​ച്ചാ​ലി​ല്‍ 294 പേ​രു​മാ​ണ്. എ​ച്ച്എ​ല്‍​ഡ​ബ്ല്യൂ​ജി മാ​ന​ദ​ണ്ഡ​പ്ര​കാ​രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​ധി​യാ​യ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ന് 100 പേ​ര്‍ എ​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണി​ത്.

കു​റ​ഞ്ഞ റെ​സ​ല്യൂ​ഷ​നു​ള്ള റി​മോ​ട്ട് സെ​ന്‍​സിം​ഗ് ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് റ​ബ​ര്‍ തോ​ട്ട​ങ്ങ​ളെ​യും വ​ന​മേ​ഖ​ല​യെ​യും വേ​ര്‍​തി​രി​ച്ച​റി​യു​ന്ന​തി​ലു​ള്ള പ്ര​യാ​സ​വും റി​പ്പോ​ര്‍​ട്ട് എ​ടു​ത്തു​പ​റ​യു​ന്നു. കാ​ര​ണം ഇ​വ​യു​ടെ സ്‌​പെ​ക്ട്ര​ല്‍ സി​ഗ്‌​നേ​ച്ച​റു​ക​ള്‍ സ​മാ​ന​മാ​യി​രി​ക്കാം. അ​തി​നാ​ല്‍ ഇ​എ​സ്എ​യു​ടെ അ​തി​ര്‍​ത്തി നെ​യ്യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ വ​നാ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​വി​ല്ലേ​ജ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​വ​ക​ളു​ടെ​യോ ആ​ന​ക​ളു​ടെ​യോ വ​ന്യ​ജീ​വി ഇ​ട​നാ​ഴി​ക​ളോ ചു​വ​പ്പ് അ​ല്ലെ​ങ്കി​ല്‍ മ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ളോ പ​ദ്ധ​തി​ക​ളോ ഇ​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ങ്കേ​ത​ത്തി​ന്‍റെ 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​ലി​യ ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ മ​ണ​ല്‍ ഖ​ന​ന​മോ ഇ​ല്ല. വ​ന​മേ​ഖ​ല​യ്ക്കും ജ​ല​സം​ഭ​ര​ണി പ്ര​ദേ​ശ​ത്തി​നും പു​റ​ത്തു​ള്ള സ്വ​കാ​ര്യ ഭൂ​മി​ക​ളെ സാം​സ്‌​കാ​രി​ക ഭൂ​പ്ര​കൃ​തി​യാ​യി ത​രം​തി​രി​ക്ക​ണ​മെ​ന്നും ഇ​എ​സ്എ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് അ​വ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ജി​ല്ല​യി​ല്‍ മൂ​ന്നു ഗ്രാ​മ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​നാ​യി ഡോ.​ കെ. ക​സ്തൂ​രി​രം​ഗ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി (ഹൈ ​ലെ​വ​ല്‍ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ്)​ എ​ച്ച്എ​ല്‍​ഡ​ബ്ല്യു​ജി 2013 ഏ​പ്രി​ല്‍ 15ന് ​കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, കേ​ര​ള​ത്തി​ലെ 123 ഗ്രാ​മ​ങ്ങ​ളാ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തും നെ​യ്യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യും നെ​യ്യാ​ര്‍ ജ​ല​സം​ഭ​ര​ണി​യു​മാ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​തു​മാ​യ അ​മ്പൂ​രി, വാ​ഴി​ച്ചാ​ല്‍, ക​ള്ളി​ക്കാ​ട് എ​ന്നീ മൂ​ന്നു ഗ്രാ​മ​ങ്ങ​ളാ​ണ് ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സ്ഥ​ല​പ​രി​ശോ​ധ​ന​യും പ്ര​സ​ക്ത​മാ​യ ഭൗ​മ​സ്ഥ​ല വി​വ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഈ ​മൂ​ന്ന് ഗ്രാ​മ​ങ്ങ​ളെ​യും പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ഇ​എ​സ്എ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

അ​മ്പൂ​രി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ തെ​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്തും നെ​യ്യാ​ര്‍ ന​ദീ​ത​ട​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​മാ​ണ് അ​മ്പൂ​രി. 38 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് വി​സ്തീ​ര്‍​ണം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഗ്രാ​മം ചു​റ്റും കു​ന്നു​ക​ളാ​ല്‍ വ​ല​യം ചെ​യ്യ​പ്പെ​ട്ടു​കി​ട​ക്കു​ന്നു. അ​മ്പൂ​രി​യു​ടെ തെ​ക്കു​കി​ഴ​ക്കാ​യി ത​മി​ഴ്‌​നാ​ട് സ്ഥി​തി ചെ​യ്യു​ന്നു. തെ​ക്ക്, തെ​ക്കു​പ​ടി​ഞ്ഞാ​റ്, പ​ടി​ഞ്ഞാ​റ് എ​ന്നീ ദി​ശ​ക​ളി​ല്‍ യ​ഥാ​ക്ര​മം വെ​ള്ള​റ​ട, ആ​ര്യ​ങ്കോ​ട്, ക​ള്ളി​ക്കാ​ട് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍. വ​ട​ക്ക്, കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ള്‍ നെ​യ്യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്താ​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ഉ​യ​ര്‍​ന്ന വി​ള​വ് ന​ല്‍​കു​ന്ന​തും വ​ര്‍​ഷം മു​ഴു​വ​ന്‍ പ​ച്ച​പ്പാ​ര്‍​ന്ന​തു​മാ​യ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്ക് അ​മ്പൂ​രി പ്ര​ശ​സ്ത​മാ​ണ്. കൂ​ടാ​തെ തെ​ങ്ങ്, കു​രു​മു​ള​ക്, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു.

പ​രി​ശോ​ധ​ന ന​ട​ത്ത​ണം

തി​രു​വ​ന​ന്ത​പു​രം: സാം​സ്‌​കാ​രി​ക​വും പ്ര​കൃ​തി​ദ​ത്ത​വു​മാ​യ ഭൂ​പ്ര​കൃ​തി​ക​ളെ വേ​ര്‍​തി​രി​ച്ച​റി​യു​ന്ന​തി​നാ​യി വ​ന​മേ​ഖ​ല​ക​ളും സ്വ​കാ​ര്യ ഭൂ​മി​ക​ളും സം​ഗ​മി​ക്കു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​മേ​ഖ​ല​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ സ്‌​പെ​ക്ട്ര​ല്‍ സി​ഗ്‌​നേ​ച്ച​റു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up