Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EcoSensitiveZone

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ലയിൽ സ​മ​ഗ്ര ഭൂ​പ​ടം ത​യാ​റാ​ക്കും: മു​ഖ്യ​മ​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ ഭൂ​​​പ​​​ടം ത​​​യാ​​​റാ​​​ക്കാ​​​ൻ പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​നെ ച​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി ലോ​​​ലമേ​​​ഖ​​​ല 98 വി​​​ല്ലേ​​​ജുകളിലാ​​​യി ചു​​​രു​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടാ​​​കും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​രു ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച​​​കൂ​​​ടി ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഏ​​​ഴാ​​​മ​​​ത് ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്മേ​​​ൽ സം​​​സ്ഥാ​​​നം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഇ​​​രി​​​ക്കേ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഒ​​​രു വ​​​ട്ടംകൂ​​​ടി വി​​​ശ​​​ദ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും കേ​​​ന്ദ്ര​​​ത്തി​​​ന് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

പ​​​രി​​​സ്ഥി​​​തിലോ​​​ല ​​​മേ​​​ഖ​​​ല സം​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ​​​വ​​​ർ​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മ​​​ഗ്ര ഭൂ​​​പ​​​ടം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​മ​​​ഗ്ര ഭൂ​​​പ​​​ടം ത​​​യാ​​​റാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല സം​​​ബ​​​ന്ധി​​​ച്ച് ആ​​​ർ​​​ക്കും ഒ​​​രു ഉ​​​ത്ക​​​ണ്ഠ​​​യും വേ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ച്ചു. ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാ​​​കും കേ​​​ര​​​ളം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. കാ​​​ർ​​​ഡ​​​മം ഹി​​​ൽ റി​​​സ​​​ർ​​​വി​​​നെ​​​യും (സി​​​എ​​​ച്ച്ആ​​​ർ) പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹം.

സ​​​മ​​​യ​​​ത്തുത​​​ന്നെ ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും. നേ​​​ര​​​ത്തെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 9993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ സ്ഥ​​​ല​​​ത്താ​​​ണ് പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല​​​ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​നെ 98 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 8590 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​ക്കി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up