Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Economic Crisis

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ജ​നം ​വ​ല​യു​മ്പോ​ൾ ഇതര പാർട്ടിക്കാരെ ബിജെപി പ​ണം കൊ​ടു​ത്തു വാ​ങ്ങു​ന്നു: ഖാ​ർ​ഗെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു വി​​​​ല​​​​ക്ക​​​​യ​​​​റ്റം കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​മ്പോ​​​​ൾ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​​​ജെ​​​​പി മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ പ​​​​ണം കൊ​​​​ടു​​​​ത്തു വാ​​​​ങ്ങു​​​​ന്ന തി​​​​ര​​​​ക്കി​​​​ലാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​പ്പോ​​​​ലും താ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​ മൂ​​​​ലം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്പാ​​​​ദ്യം അ​​​​തി​​​​വേ​​​​ഗം ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്നു.

യു​​​​വാ​​​​ക്ക​​​​ൾ ക​​​​ടു​​​​ത്ത തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്തു സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ തു​​​​ട​​​​രു​​​​ക​​​യും ചെ​​​യ്യു​​​ന്നു- സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്‌​​​​സി​​​​ലൂ​​​​ടെ ഖാ​​​​ർ​​​​ഗെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

രാ​​​​ജ്യ​​​​ത്തു ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന സൂ​​​​ചി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം 16 മാ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലാ​​​​ണ്. പ​​​​ല നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു​​​​പു​​​​റ​​​​മെ മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം 15 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ന്നും ഖാ​​​​ർ​​​​ഗെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ​​​​യു​​​​ടെ ശി​​​​വ​​​​സേ​​​​ന, തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ്, ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ എം​​​​പി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും കൂ​​​​ട്ട​​​​ത്തോ​​​​ടെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തേ​​​​ക്കു കൂ​​​​റു​​​​മാ​​​​റി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം.

ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എം​​​​പി​​​​മാ​​​​രെ എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് കൂ​​​​റു​​​​മാ​​​​റ്റി​​​​ക്കാ​​​​ൻ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കും 50 കോ​​​​ടി വീ​​​​ത​​​​മാ​​​​ണു വാ​​​​ഗ്ദാ​​​​ന​​​​മെ​​​​ന്ന് ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് സ​​​​ഞ്ജ​​​​യ് റൗ​​​​ത്ത് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

International

ഇറാനിലെ പ്രതിഷേധം: 35 പേർ മരിച്ചു

ടെ​​​ഹ്റാ​​​ൻ: സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഇ​​​റാ​​​നി​​​ൽ വ്യാ​​​പി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്ടി​​​വി​​​സ്‌​​​റ്റ്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഈ ​​​ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ 1,200 പേ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക​​​റ​​​ൻ​​​സി മൂ​​​ല്യം കൂ​​​പ്പു​​​കു​​​ത്തി​​​യ​​​തി​​​ലും സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം ഇ​​​റാ​​​നി​​​ലെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ 27ലേ​​​ക്കും വ്യാ​​​പി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. 29 പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ, നാ​​​ലു കു​​​ട്ടി​​​ക​​​ൾ, ര​​​ണ്ടു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ മ​​​ര​​​ണ​​​സം​​​ഖ്യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. 250 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും 45 അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ക്കി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഇ​​​ലാം പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​ക് ഷാ​​​ഹി പ്ര​​​ദേ​​​ശ​​​ത്ത് പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഇ​​​വി​​​ടെ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

മ​​​ല​​​ക് ഷാ​​​ഹി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കാ​​​യി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ​​​യും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ളും ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​ക​​​രി​​​ച്ചു.

International

ഇ​റാ​ൻ പ്ര​ക്ഷോ​ഭം: പി​ന്നി​ൽ അ​മേ​രി​ക്ക​യെ​ന്ന് ഖ​മ​ന​യ്

ടെ​​​​ഹ്റാ​​​​ൻ: സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ ഇ​​​​റാ​​​​നി​​​​ൽ പ​​​​ട​​​​രു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ 10 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​ച്ച പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​യ് രം​​​​ഗ​​​​ത്തെ​​​​ത്തി.

ഇ​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നാണ് ഖ​​​​മ​​​​ന​​​​യ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തത്.

ടെ​​​​ഹ്റാ​​​​നി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഖ​​​​മ​​​​ന​​യ്​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ൽ, ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് പ്ര​​​​യോ​​​​ജ​​​​ന​​​​മൊ​​​​ന്നു​​​​മി​​​​ല്ല. ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളെ നി​​​​ല​​​​യ്ക്കു​​​​ നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യ​​​​ണം. ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും പോ​​​​ലു​​​​ള്ള വി​​​​ദേ​​​​ശ​​​​ ശക്തി​​​​ക​​​​ളാ​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​ക്ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​​യി​​​​ൽ ഒ​​​​രു കൂ​​​​ട്ട​​​​മാ​​​​ളു​​​​ക​​​​ൾ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ട​​​​യു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​സ്‌​​​​ലാ​​​​മി​​​​നും ഇ​​​​റാ​​​​നു​​​​മെ​​​​തി​​​​രാ​​​​യി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഖ​​​​മ​​​​നെ​​​​യ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തി​​​​നോ​​​​ട് ഇ​​​​റാ​​​​ൻ രൂ​​​​ക്ഷ​​​​ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

മി​​​​ഡിൽ ഈ​​​​സ്റ്റി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​ർ​​​​ക്കു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. ടെ​​​​ഹ്റാ​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സു​​​​ഹൃ​​​​ത്താ​​​​യ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തും നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്ന​​​​ലെ ര​​​​ണ്ട് പേ​​​​ർകൂ​​​​ടി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ പ്ര​​​​ക്ഷോ​​​​ഭം ശ​​​​ക്ത​​​​മാ​​​​യി. ഖ്വോ​​​​മി​​​​ലും ഹ​​​​ർ​​​​സ​​​​നി​​​​ലു​​​​മാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​റാ​​​​നി​​​​ലെ 31 പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ 22 എ​​​​ണ്ണ​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി.

പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സ​​​​ഷ്കി​​​​യോ​​​​ൺ​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ചി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up