Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EconomicGrowth

ര​ണ്ടാം പാ​ദ​ത്തി​ൽ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം

ന്യൂ​​ഡ​​ൽ​​ഹി: ന​​ട​​പ്പ് 2026-27 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ രാ​​ജ്യം 7.35 ശ​​ത​​മാ​​നം ജി​​ഡി​​പി വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്ന് കേ​​ന്ദ്ര ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം.

ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​തി​​മാ​​സ സാ​​മ്പ​​ത്തി​​ക അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് മ​​ന്ത്രാ​​ല​​യം വ​​ള​​ർ​​ച്ചാ അ​​നു​​മാ​​നം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. വ്യാ​​വ​​സാ​​യി​​ക ഉ​​ത്പാ​​ദ​​നം, ഊ​​ർ​​ജ ഉ​​പ​​ഭോ​​ഗം, തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ ച​​ര​​ക്കു​​നീ​​ക്കം, ജി​​എ​​സ്ടി വ​​രു​​മാ​​നം, വാ​​ഹ​​ന വി​​ൽ​​പ​​ന എ​​ന്നി​​വ​​യി​​ലെ മി​​ക​​ച്ച മു​​ന്നേ​​റ്റ​​മാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​ത്.

ഒ​​ന്നാം പാ​​ദ​​ത്തി​​ൽ രാ​​ജ്യം 7.8 ശ​​ത​​മാ​​നം യ​​ഥാ​​ർ​​ഥ ജി​​ഡി​​പി വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചി​​രു​​ന്നു. അ​​ന്താ​​രാ​​ഷ്‌​​ട്ര നാ​​ണ​​യനി​​ധി (ഐ​​എം​​എ​​ഫ്) ന​​ട​​പ്പ് സാ​​മ്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​ള​​ർ​​ച്ചാനി​​ര​​ക്ക് ഏ​​ഴു ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി​​യ​​പ്പോ​​ൾ, ലോ​​ക​​ബാ​​ങ്ക്, ഒ​​ഇ​​സി​​ഡി, റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ എ​​ന്നി​​വ​​ർ 7.1 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ അ​​നു​​മാ​​ന​​ങ്ങ​​ളേ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ.

അ​​തേ​​സ​​മ​​യം, പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി​​യും ആ​​ഗോ​​ള എ​​ഐ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലു​​ണ്ടാ​​കു​​ന്ന മാ​​ന്ദ്യ​​വും സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യ്ക്കു വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്നു​​ണ്ട്.

സം​​ഘ​​ർ​​ഷ​​ങ്ങ​​ളെത്തുട​​ർ​​ന്ന് 2026 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ലെ ആ​​ഗോ​​ള പ​​ണ​​പ്പെ​​രു​​പ്പ അ​​നു​​മാ​​നം നേ​​ര​​ത്തേ ക​​ണ​​ക്കാ​​ക്കി​​യി​​രു​​ന്ന 3.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 4.7 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​വ​​ർ​​ധ​​ന​​യും ച​​ര​​ക്കു​​നീ​​ക്ക ത​​ട​​സ​​ങ്ങ​​ളും ആ​​ഗോ​​ള വ്യാ​​പാ​​ര​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചേ​​ക്കാം.

Latest News

Corehub Up