Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edappuzha Area

Kannur

എ​ട​പ്പു​ഴ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന കൃ​ഷി​ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ–​വാ​ള​ത്തോ​ട് മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ഭീ​ഷ​ണി​ക്ക് ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ട​പ്പു​ഴ എം​എ​സ്എം​ഐ കോ​ൺ​വെ​ന്‍റ് കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ തെ​ങ്ങും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക്, വാ​ഴ, റ​ബ​ർ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. ക​ള​റു​പാ​റ സി​നോ​ജ്, വ​ട്ടു​കു​ളം ബെ​ന്നി, ക​ള​റു​പാ​റ രാ​ജു, പ​ള്ള​ത്ത്കാ​ലാ​യി​ൽ ലി​സി തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

വാ​ള​ത്തോ​ട് മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തിയ​ത്. സി​നോ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 25 റ​ബ​ർ മ​ര​ങ്ങ​ളും 15 ക​ശു​മാ​വു​ക​ളും 100 മീ​റ്റ​റോ​ളം ക​യ്യാ​ല​യും ന​ശി​പ്പി​ച്ചു. ക​ശു​മാ​വു​ക​ൾ ചു​വ​ടെ കു​ത്തി​യി​ള​ക്കി​യ നി​ല​യി​ലാ​ണ്. റ​ബ​റി​ന്‍റെ തൊ​ലി പൊ​ളി​ച്ചു​തി​ന്ന നി​ല​യി​ലു​മാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ വ​നം​വ​കു​പ്പ് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി യെ​ങ്കി​ലും രാ​ത്രി​യോ​ടെ ഇ​വ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തു​ക​യാ​ണ്. ആ​ന​ക​ൾ സ്ഥി​ര​മാ​യി വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്ത് വ​രെ ആ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ട്.


താ​ത്കാ​ലി​ക വേ​ലി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ

ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന വാ​ള​ത്തോ​ട്–​എ​ട​പ്പു​ഴ മേ​ഖ​ല​യി​ൽ പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന താ​ത്കാ​ലി​ക വേ​ലി നി​ർ​മാ​ണം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വേ​ലി നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ റോ​പ്പ് ല​ഭി​ക്കാ​ൻ വൈ​കി​യ​താ​ണ് നി​ർ​മാ​ണം നീ​ളാ​ൻ കാ​ര​ണ​മാ​യ​ത്. കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​സ്‌​കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്‌​സി മ​രി​യ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് കെ. ​പോ​ൾ, ഷ​മീ​ന, ബി​ന്ദു ഷാ​ജി, റീ​ന ബോ​ബി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up