Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edatwa Church Town Chapel

Alappuzha

എ​ട​ത്വ പ​ള്ളി ടൗ​ണ്‍ ക​പ്പേ​ള​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേറ്റി

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി ടൗ​ണ്‍ ക​പ്പേ​ള​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് കാ​രേ​ക്കാ​ട്, ഫാ. ​ജി​തി​ന്‍ ന​മ്പി​യ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു. കൈ​ക്കാ​ര​ന്‍​മാ​രാ​യ മ​നോ​ജ് മാ​ത്യൂ പു​ത്ത​ന്‍​വീ​ട്ടി​ല്‍, സി​ബി​ച്ച​ന്‍ കോ​നാ​ട്ട്, സാ​ബു ആ​ശാം​പ​റ​മ്പി​ൽ, ജീ​സസ് മീ​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ക്കം​പ​ള്ളി, സെ​ക്ര​ട്ട​റി കു​ട്ട​പ്പ​ന്‍ ഓ​ടേ​റ്റി​ൽ, ബാ​ബു ക​ണ്ണ​ന്ത​റ, ഷാ​ജി കാ​ഞ്ഞൂ​പ്പ​ള്ളി​ൽ, അ​ജി ജോ​സ​ഫ് വാ​ഴ​പ്പ​റ​മ്പി​ൽ, ബി​ന്‍​സ​പ്പ​ന്‍ ക​ണ്ട​ത്തി​പ്പറ​മ്പി​ല്‍, ദി​ലീ​പ്‌ മോ​ന്‍ തൈ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തി​രു​നാ​ള്‍ ഇ​ന്ന് ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന ഫാ. ​തോ​മ​സ് കാ​ര​യ്ക്കാ​ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കും എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. പ​ള്ളി​യി​ലെ​ത്തി​ച്ചേരു​മ്പോ​ള്‍ ല​ദീ​ഞ്ഞും സ​മാ​പ​ന പ്രാ​ര്‍​ത്ഥ​ന​യും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

Latest News

Corehub Up