Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eduardo Camavinga

കാ​മ​വിം​ഗ ഇ​ല്ലാ​തെ ഫ്രാ​ന്‍​സ്

പാ​രീ​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഫ്ര​ഞ്ച് ടീ​മി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് മി​ഡ്ഫീ​ല്‍​ഡ​ര്‍ എ​ഡ്വേ​ര്‍​ഡോ കാ​മ​വിം​ഗ​യ്ക്ക് ഇ​ട​മി​ല്ല.

ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ ലൂ​കാ​സ് ഷെ​വ​ലി​യ​ര്‍, ടോ​ട്ട​ന​ത്തി​ന്‍റെ ഫോ​ര്‍​വേ​ഡ് റാ​ന്‍​ഡ​ല്‍ കൊ​ളോ​മു​വാ​നി തു​ട​ങ്ങി​യ​വ​രെ​യും 26 അം​ഗ ടീ​മി​ല്‍ കോ​ച്ച് ദി​ദി​യെ ദേ​ഷാം​പ്‌​സ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. 2024 യൂ​റോ പോ​രാ​ട്ട​ത്തി​നു പി​ന്നാ​ലെ രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​റാ​യ ആ​ന്‍​ത്വാ​ന്‍ ഗ്രീ​സ്മാ​നെ ടീ​മി​ലേ​ക്കു പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

ക​ള​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടീ​മി​ലേ​ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ദേ​ഷാം​പ്‌​സ് പ​റ​ഞ്ഞു. യു​വ​താ​ര​ങ്ങ​ള്‍​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കി​യു​ള്ള​താ​ണ് ഫ്ര​ഞ്ച് ടീം. ​ബ്രാ​ഡ്‌​ലി ബാ​ര്‍​കോ​ള, റ​യാ​ന്‍ ചെ​ര്‍​ക്കി, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, ഡെ​സി​രെ ഡൗ, ​കി​ലി​യ​ന്‍ എം​ബ​പ്പെ, മൈ​ക്ക​ല്‍ ഒ​ലി​സ്, മാ​ര്‍​ക്ക​സ് ടു​റാം എ​ന്നി​ങ്ങ​നെ വ​മ്പ​ന്‍ ആ​ക്ര​മ​ണ​നി​ര​യാ​ണ് ഫ്രാ​ന്‍​സി​നു​ള്ള​ത്.

എ​ന്‍​ഗോ​ളൊ കാ​ന്‍റെ, അ​ഡ്രി​ഡ​ന്‍ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ന്‍ ചൗ​മേ​നി തു​ട​ങ്ങി​യ​വ​രാ​ണ് മ​ധ്യ​നി​ര​യി​ലെ താ​ര​ങ്ങ​ള്‍. തി​യോ ഹെ​ര്‍​ണാ​ണ്ട​സ്, ദ​യോ​ത് ഉ​പ​മെ​ക്കാ​നോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​രോ​ധ​ത്തി​ലു​ണ്ട്.

മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ടം പ്ര​തീ​ക്ഷി​ക്കു​ന്ന ലേ ​ബ്ലൂ​സ്, 2026 ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഫേ​വ​റി​റ്റു​ക​ളു​മാ​ണ്. 2018ല്‍ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഫ്രാ​ന്‍​സ്, 2022ല്‍ ​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു.

ഗ്രൂ​പ്പ് ഐ​യി​ല്‍ നോ​ര്‍​വെ, സെ​ന​ഗ​ല്‍, ഇ​റാ​ക്ക് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഫ്രാ​ന്‍​സ്. സാ​ദി​യൊ മാ​നെ​യു​ടെ സെ​ന​ഗ​ലി​ന് എ​തി​രേ ജൂ​ണ്‍ 17നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Latest News

Corehub Up