Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educational Doubts

Kerala

വിദ്യാഭ്യാസ സംശയങ്ങൾ

അ​​​ടു​​​ത്ത​​​കാ​​​ല​​​താ​​​യി പ​​​ല സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും എം​​​എ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എ​​​ന്ന ഒ​​​രു പ്രോ​​​ഗ്രാം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഈ ​​​പ്രോ​​​ഗ്രാം എം​​​എ​​​ഡ് (എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ)​​​ന് തു​​​ല്യ​​​മാ​​​ണോ? ഇ​​​തു ത​​​മ്മി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും വ്യ​​​ത്യാ​​​സ​​​മു​​​ണ്ടോ? എം​എ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എം​​​എ​​​ഡി​​​നു തു​​​ല്യ​​​മാ​​​യ ഇ​​​ക്വ​​​ലി​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ൽ​​​കു​​​മോ?

അ​​​ജേ​​​ഷ് നാ​​​രാ​​​യ​​​ണ​​​ൻ, ഇ​​​ടു​​​ക്കി

 എംഎ എ​​​ഡ്യു​​​ക്കേ​​​ഷ​​​നും എം​​​എ​​​ഡും ത​​​മ്മി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്.
കോ​​​ഴ്സി​​​ന്‍റെ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള വ്യ​​​ത്യാ​​​സം ത​​​ന്നെ​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്തേത്.
എംഎ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​ൻ​​​ഡ്സ് ക​​​മ്മീ​​​ഷ​​​നും (യു​​​ജി​​​സി) നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ടീ​​​ച്ച​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​നു (എ​​​ൻ​​​സി​​​ടി​​​ഇ) അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രാ​​​കു​​​ന്ന​​​തി​​​നു​​​ള്ള ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എ​​​ന്ന​​​തി​​​ന്‍റെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണ്. ആ​​​യ​​​തി​​​നാ​​​ൽ ഇ​​​തൊ​​​രു പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ആ​​​ണ്.

എം​​​എ​​​ഡ് പ്രാ​​​യോ​​​ഗി​​​ക അ​​​ധ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​ലും അ​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ക​​​രി​​​ക്കു​​​ല​​​വും പ​​​ഠ​​​ന-പ​​​രീ​​​ക്ഷാ സ​​​ന്പ്ര​​​ദാ​​​യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചിരി​​​ക്കു​​​ന്ന ഒ​​​രു പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ്രോ​​​ഗ്രാം ആ​​​ണ്.

ന​​​വീ​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ആ​​​കെക്കൂടി​​​യു​​​ള്ള രീ​​​തി​​​ക​​​ളെ ഒ​​​ക്കെ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​ഠി​​​ക്കു​​​ന്ന​​​ പ​​​ഠ​​​നപ്ര​​​ക്രി​​​യ​​​യാ​​​ണ് എം​​​എ​​​ഡി​​​ലു​​​ള്ള​​​ത്.

എം​​​എ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എ​​​ന്നത് ഒ​​​രു നോ​​​ണ്‍ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണ്. ഈ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം വി​​​ദ്യാ​​​ഭ്യാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ക്കു​​​ന്ന പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളെ​​​യും മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ​​​യും മാ​​​റ്റ​​​ങ്ങ​​​ളെ​​​യും ഒ​​​ക്കെ ഉ​​​ൾ​​​ക്കൊള്ളുന്ന ക​​​രി​​​ക്കുലമുള്ള പ്രോ​​​ഗ്രാ​​​മാ​​​ണ്. യു​​​ജി​​​സി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, ടീ​​​ച്ച​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ടീ​​​ച്ച​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ എ​​​ന്ന അ​​​പെ​​​ക്സ് ബോ​​​ഡി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​താ​​​ണ് ഈ ​​​പ്രോ​​​ഗ്രാം.

എം​​​എ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ, അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലെ പ​​​ഴ​​​യ​​​തും പു​​​തി​​​യ​​​തു​​​മാ​​​യ തി​​​യ​​​റി​​​ക​​​ൾ, പു​​​തു​​​താ​​​യി അ​​​ധ്യാ​​​പ​​​ന മേ​​​ഖ​​​ല​​​യി​​​ൽ രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പ്ര​​​വ​​​ണ​​​ത​​​ക​​​ൾ, അ​​​തെ​​​ങ്ങ​​​നെ പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ രീ​​​തി​​​യി​​​ൽ ഉ​​​ൾ​​​ച്ചേ​​​ർ​​​ക്കാം എ​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​ കൂ​​​ടു​​​ത​​​ലും തി​​​യ​​​റി​​​ക​​​ളാ​​​യ പ​​​ഠ​​​ന​​​മാ​​​ണ്. പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം കു​​​റ​​​വു​​​മാ​​​ണ്. എ​​​ന്നാ​​​ൽ ചി​​​ല സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും കൊ​​​ടു​​​ത്ത് കാ​​​ണു​​​ന്നു​​​ണ്ട്.

ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ, പ്ര​​​ത്യേ​​​കി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ല ഒ​​​ട്ടുമി​​​ക്ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും എംഎ എ​​​ഡ്യു​​​ക്കേ​​​ഷ​​​നെ എം​​​എ​​​ഡ് (എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ) നു ​​​തു​​​ല്യ​​​മാ​​​യ ഒ​​​രു പ്രോ​​​ഗ്രാം ആ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
9496181703
([email protected])

Latest News

Corehub Up