Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EducationalSeminar

ആര്‍ച്ച്ബിഷപ് പവ്വത്തില്‍ ജന്മവാര്‍ഷിക സ്മാരക വിദ്യാഭ്യാസ സെമിനാര്‍ അഞ്ചിന്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​ർ ജോ​​സ​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ 96-ാം ജ​​​ന്മവാ​​ർ​​ഷി​​ക​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് പ​​​വ്വ​​​ത്തി​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​ന്‍റെ ​നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ അ​​​ഞ്ചി​​​ന് ഏ​​​ക​​​ദി​​​ന വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​മി​​​നാ​​​ര്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ത്തും.

സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ല്‍കും. ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, ഡോ. ​​​റൂ​​​ബി​​​ള്‍ രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

പു​​​തി​​​യൊ​​​രു ലോ​​​ക​​​ത്തി​​​ന് പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സം: ഒ​​​രു മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത, ക്രി​​​സ്ത്യ​​​ന്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​ങ്ക്, ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം ഒ​​​രു നി​​​ര്‍ണാ​​​യ​​​ക ഘ​​​ട്ട​​​ത്തി​​​ല്‍: ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം 2020ന്‍റെ ​വെ​​​ളി​​​ച്ച​​​ത്തി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ള്‍ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഡോ.​ ​​ടോ​​​ണി തോ​​​മ​​​സ്, അ​​​ഡ്വ. പി.​​​ഐ. ജോ​​​സ്, ഡോ. ​​​അ​​​മൃ​​​ത​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍ച്ച ന​​​യി​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ മു​​​ന്‍കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാനും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും 9447806302 എ​​ന്ന ന​​​മ്പ​​​രി​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​യെ ബ​​ന്ധ​​പ്പെ​​ടാം.

Latest News

Corehub Up