Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EdwinDeath

Kannur

അ​പ​ക​ട വ​ള​വി​ൽ വീ​ണ്ടും ക​ണ്ണീ​ർ; ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കേ​ള​കം: കേ​ള​കം അ​ട​യ്ക്കാ​ത്തോ​ട് പെ​രു​ന്താ​നം അ​പ​ക​ട വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.

പെ​രു​ന്താ​നം പൂ​വ​ത്തി​ങ്ക​ൽ റെ​ജി-​ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​ഡ്‌‌​വി​ൻ (19 )ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് എ​ഡ്‌​വി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തെ​ന്നി​മാ​റി എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സു മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ഡ്‌​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കേ​ള​കം സാ​ൻ​ജോ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: റി​യ.

Latest News

Corehub Up