Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eection Commission

വോ​ട്ട് ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ക​രു​ത​ണം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​താ​ര്യ​മാ​യ രീ​തി​യി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി സ​മ്മ​തി​ദാ​യ​ക​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ സ്ലി​പ്പ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ബു​ക്ക് ഏ​തെ​ങ്കി​ലും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു മാ​സ​ക്കാ​ല​യ​ള​വി​ന് മു​ന്പു വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണം തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഹാ​ജ​രാ​ക്കാം.

 വോ​ട്ട​ർ​മാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണം

വോ​ട്ട​ർ​മാ​ർ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. വോ​ട്ട​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ച്ചുക​ഴി​ഞ്ഞാ​ൽ അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പേ​രും വി​വ​ര​ങ്ങ​ളും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ അ​ടു​ത്ത് ചെ​ല്ലു​ന്പോ​ൾ വോ​ട്ട​റു​ടെ കൈ​വി​ര​ലി​ൽ മ​ഷി പു​ര​ട്ടി, വോ​ട്ട് ര​ജി​സ്റ്റ​റി​ൽ ഒ​പ്പോ വി​ര​ല​ട​യാ​ള​മോ രേ​ഖ​പ്പെ​ടു​ത്തി വോ​ട്ടിം​ഗ് സ്ലി​പ്പ് ന​ൽ​കും. സ്ലി​പ്പു​മാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​റു​ടെ മു​ന്പി​ലെ​ത്തി സ്ലി​പ്പ് ഏ​ൽ​പ്പി​ക്ക​ണം.

ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ബ​ട്ട​ണ്‍ അ​മ​ർ​ത്തി ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ വോ​ട്ടിം​ഗി​നു സ​ജ്ജ​മാ​ക്കും. തു​ട​ർ​ന്ന് സ​മ്മ​തി​ദാ​യ​ക​ൻ വോ​ട്ടിം​ഗ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു നീ​ങ്ങ​ണം. ബാ​ല​റ്റ് യൂ​ണി​റ്റി​ൽ ഏ​റ്റ​വും മു​ക​ളി​ൽ ഇ​ട​തു​ഭാ​ഗ​ത്താ​യി പ​ച്ച​നി​റ​ത്തി​ലു​ള്ള ഓ​രോ ചെ​റി​യ ലൈ​റ്റ് തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​തു കാ​ണാ​നാ​കും. ഇ​തു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​ത്തി​നു നേ​രേ​യു​ള്ള ബ​ട്ട​ണി​ൽ വി​ര​ൽ അ​മ​ർ​ത്തി​യാ​ൽ ദീ​ർ​ഘ​മാ​യ ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​ക​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ പൂ​ർ​ണ​മാ​വു​ക​യും ചെ​യ്യും. ശേ​ഷം വോ​ട്ട​ർ​ക്ക് മ​ട​ങ്ങാം.

കോ​ർ​പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ ഒ​രു വോ​ട്ടു​മാ​ത്രം ചെ​യ്താ​ൽ മ​തി. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വോ​ട്ട​ർ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലേ​ക്ക് ഓ​രോ വോ​ട്ട് വീ​തം ആ​കെ മൂ​ന്നു വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. വോ​ട്ടിം​ഗ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലെ മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നീ ക്ര​മ​ത്തി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും അ​ട​ങ്ങു​ന്ന വെ​ള്ള​നി​റ​ത്തി​ലു​ള്ള ലേ​ബ​ലും, ര​ണ്ടാ​മ​ത്തെ ബ്ലോ​ക്ക് ത​ല​ത്തി​ലേ​ക്കു​ള്ള ബാ​ല​റ്റ് യൂ​ണി​റ്റി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ലേ​ബ​ലും ജി​ല്ലാ ത​ല​ത്തി​ലേ​ക്കു​ള്ള ബാ​ല​റ്റ് യൂ​ണി​റ്റി​ൽ ഇ​ളം​നീ​ല നി​റ​ത്തി​ലു​ള്ള ലേ​ബ​ലു​മാ​ണ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു ത​ല​ത്തി​ലേ​ക്കു​മു​ള്ള ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ലും ക്ര​മ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​യു​ന്പോ​ൾ ഒ​രു നീ​ണ്ട ബീ​പ് ശ​ബ്ദം കേ​ട്ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ പൂ​ർ​ണ​മാ​കും.

​തെ​ങ്കി​ലും ഒ​ന്നോ അ​തി​ല​ധി​ക​മോ ത​ല​ത്തി​ലെ ബാ​ല​റ്റ് യൂ​ണി​റ്റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​പ​ക്ഷം താ​ത്പ​ര്യ​മു​ള്ള ത​ല​ത്തി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​വ​സാ​ന​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ലെ ചു​വ​പ്പു നി​റ​ത്തി​ലു​ള്ള അ​വ​സാ​ന ബ​ട്ട​ണ്‍ അ​മ​ർ​ത്തി വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ പൂ​ർ​ണ​മാ​കു​ന്പോ​ൾ നീ​ണ്ട ഒ​രു ബീ​പ് ശ​ബ്ദം കേ​ൾ​ക്കാ​നാ​കും. മൂ​ന്ന് ത​ല​ത്തി​ലെയും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ആ ​വോ​ട്ട​ർ​ക്ക് പി​ന്നീ​ട് വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല.

ഒ​രേസ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യാ​ലും ഒ​രു വോ​ട്ട് മാ​ത്ര​മേ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. അ​തുപോ​ലെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ഒ​രേ ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യാ​ലും ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക.

വൈ​കു​ന്നേ​രം ആ​റി​നു ബൂ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും വോ​ട്ട് ചെ​യ്യാം

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വൈ​കു​ന്നേ​രം ആ​റു വ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും.

വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രെ​യും വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കും. ഇ​വ​ർ​ക്ക് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഒ​പ്പി​ട്ട സ്ലി​പ്പ് ന​ൽ​കും. ഏ​റ്റ​വും അ​വ​സാ​ന​ത്തെ ആ​ൾ​ക്ക് ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ലാ​ണ് സ്ലി​പ്പ് ന​ൽ​കു​ക. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ക​ഴി​ഞ്ഞാ​ലും ക്യൂ​വി​ലു​ള്ള സ​മ്മ​തി​ദാ​യ​ക​ർ എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്തു ക​ഴി​യു​ന്ന​തു വ​രെ വോ​ട്ടെ​ടു​പ്പ് തു​ട​രും.

Latest News

Corehub Up