Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eepanchettan

അനേകരെ വിജയവഴിയിലേക്ക് നയിച്ച ഈപ്പൻചേട്ടൻ ഇനി ഓർമ

മു​​​രി​​​ക്കാ​​​ശേ​​​രി: ആ​​​ദ്യ​​​കാ​​​ല കു​​​ടി​​​യേ​​​റ്റ ക​​​ര്‍ഷ​​​ക​​​നാ​​​യി​​​രു​​​ന്ന തോ​​​പ്രാം​​​കു​​​ടി (പ്ര​​​കാ​​​ശ്) ക​​​ണ്ണ​​​ന്‍ചി​​​റ ഈ​​​പ്പ​​​ന്‍ ചേ​​​ട്ട​​​ന്‍ (89)  യാ​​​ത്ര​​​യാ​​​യി. നാ​​​ടി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ, സാ​​​മൂ​​​ഹ്യ, സാം​​​സ്‌​​​കാ​​​രി​​​ക, ആ​​​ധ്യാ​​​ത്മി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ല്‍  നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം. ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ദീ​​​പി​​​ക ഇ​​​ടു​​​ക്കി​​​മേ​​​ഖ​​​ല​​​യു​​​ടെ ശ​​​ബ്ദ​​​വും  ഇ​​​ടു​​​ക്കി മു​​​ന്‍ എം​​​എ​​​ല്‍എ വി.​​​ടി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ സ​​​ഹ​​​യാ​​​ത്രി​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഈപ്പൻ ചേട്ടൻ പള്ളി കൈ ക്കാരനും നിസ്വാർഥനായ പൊതുപ്രവ ർത്തകനുമായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്.  

മ​​​ത സൗ​​​ഹാ​​​ര്‍ദ​​​ത്തി​​​ന്‍റെ ശ​​​ക്ത​​​നാ​​​യ വ​​​ക്താ​​​വു​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം. വാ​​​യ​​​ന​​​യു​​​ടെ മ​​​നു​​​ഷ്യ​​​ന്‍ എ​​​ന്നാ​​​യി​​​രു​​​ന്നു ഈ​​​പ്പ​​​ച്ച​​​ന്‍ ചേ​​​ട്ട​​​ന്‍ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ത​​​ന്‍റെ പി​​​താ​​​വ് നാ​​​ട്ടി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ്ര​​​ഭാ​​​ത് ലൈ​​​ബ്ര​​​റി ശേ​​​ഖ​​​ര​​​ത്തി​​​ലെ കൃതി കളുടെ മികച്ച വായനക്കാ രനുമായിരുന്നു അദ്ദേഹം. വാ​​​യ​​​ന​​​യോ​​​ടു​​​ള്ള അ​​​ദ​​​മ്യ​​​മാ​​​യ ദാ​​​ഹം പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്ക് പ​​​ക​​​ര്‍ന്നു​​​ന​​​ല്‍കാ​​​നും ഇ​​​ദ്ദേ​​​ഹം ഏ​​​റെ ശ്ര​​​ദ്ധി​​​ച്ചു.    

മ​​​ക്ക​​​ള്‍ക്ക് ബാ​​​ല്യ​​​ത്തി​​​ല്‍ ത​​​ന്നെ ലൈ​​​ബ്ര​​​റി​​​യി​​​ല്‍ അം​​​ഗ​​​ത്വം എ​​​ടു​​​ത്ത് ന​​​ല്‍കി വാ​​​യ​​​ന​​​യു​​​ടെ ലോ​​​ക​​​ത്ത് എ​​​ത്തി​​​ച്ചി​​​രു​​​ന്നു. കൃ​​​ത്യ​​​നി​​​ഷ്ഠയും അ​​​ടു​​​ക്കും ചി​​​ട്ട​​​യു​​​മു​​​ള്ള ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു. പൊ തുപ്രവർത്തനത്തിന്‍റെ തിര ക്കുകൾക്കിടയിലും സജീ വമായ ആധ്യാത്മിക ജീ വിതം നയിക്കുവാനും ശ്രദ്ധി ച്ചു. ക​​​ഴി​​​യു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വി​​​ശു​​​ദ്ധ​​​ കുർബാന യിൽ‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശീ​​​ല​​​മാ​​​യി​​​രു​​​ന്നു. മ​​​ക്ക​​​ളെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രെയും മൂ​​​ല്യ​​​ബോ​​​ധ​​​ത്തി​​​ല്‍ വ​​​ള​​​ര്‍ത്തു​​​ന്ന​​​തി​​​ല്‍ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ പു​​​ല​​​ര്‍ത്തി.

മ​​​ക്ക​​​ളാ​​​യ ഫാ.​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ​​​യ്ക്കും ഫാ.​​​റോ​​​ബി ക​​​ണ്ണ​​​ന്‍ചി​​​റ​​​യ്ക്കും പൗ​​​രോ​​​ഹി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു വ​​​ഴി തു​​​റ​​​ന്നു​​​ന​​​ല്‍കി​​​യ​​​തും മകൾ സി​​​സ്റ്റ​​​ര്‍ ജോ​​​സി​​​യ എ​​​സ്എ​​​സ്എ​​​സി​​​നെ സ​​​ന്യ​​​സ്ത ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ചതും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​യു​​​റ​​​ച്ച വി​​​ശ്വാ​​​സ​​​പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ​​​യും സ​​​ഭാ​​​സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും നേ​​​ര്‍ സാ​​​ക്ഷ്യം ത​​​ന്നെ.      

ഇ​​​വ​​​രെ ചെ​​​റു​​​പ്പ​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സം​​​ഗ​​​ക​​​ല​​​യു​​​ടെ ആ​​​ദ്യ​​​പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കാ​​​നും മു​​​ന്‍കൈ​​​യെ​​​ടു​​​ത്തു. പി​​​ന്നീ​​​ട് വൈ​​​ദി​​​ക​​​രാ​​​യ​​​തി​​​നു ശേ​​​ഷം​​​ഇ​​​വ​​​രു​​​ടെ പ്ര​​​സം​​​ഗം കേ​​​ള്‍ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യം എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. 

മ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​ത​​​വി​​​ജ​​​യ​​​ത്തി​​​നാ​​​യി എ​​​ന്തു​​​ത്യാ​​​ഗം സ​​​ഹി​​​ക്കാ​​​നും ത​​​യാ​​​റാ​​​യി​​​രു​​​ന്നു. ഐ​​​ക്യ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ സ്‌​​​പെ​​​ഷ​​​ല്‍ ക​​​ണ്‍സ​​​ള്‍ട്ടേ​​​റ്റീ​​​വ് സ്റ്റാ​​​റ്റ​​​സ്  ല​​ഭി​​ച്ച ഫാ.​​​റോ​​​ബി ക​​​ണ്ണ​​​ന്‍ചി​​​റ​​​യേ​​​യും  34 വ​​​ര്‍ഷ​​​മാ​​​യി ഡി​​​സി​​​എ​​​ല്‍ കൊ​​​ച്ചേ​​​ട്ട​​​ന്‍ സ്ഥാ​​​ന​​​വും  മൂന്നു വർഷമായി സി​​​എം​​​ഐ സന്യാസ സമൂഹത്തിന്‍റെ മൂ​​​വാ​​​റ്റു​​​പു​​​ഴ പ്രൊ​​​വി​​​ന്‍സി​​​ന്‍റെ വി​​​കാ​​​ര്‍ പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ സ്ഥാ​​​ന​​​വും വ​​​ഹി​​​ക്കു​​​ന്ന  ഫാ.​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ​​​യെ​​യും   വ​​​ള​​​ര്‍ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ല്‍  അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​നും ദ​​​ത്ത​​​ശ്ര​​​ദ്ധ​​​നാ​​​യി​​​രു​​​ന്നു ഈ ​​​പി​​​താ​​​വ്. 

ഈ​​​പ്പ​​​ൻ ചേ​​​ട്ട​​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് 2.30നു ​​​കി​​​ളി​​​യാ​​​ര്‍ക​​​ണ്ടം ഹോ​​​ളി​​​ഫാ​​​മി​​​ലി പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.​       

ഭാ​​​ര്യ അ​​​ന്ന​​​മ്മ ഇ​​​ടു​​​ക്കി നാ​​​ര​​​ക​​​ക്കാ​​​നം പാ​​​ല​​​ക്കീ​​​ല്‍ കു​​​ടും​​​ബാം​​​ഗം. ബീ​​​ന മാ​​​ത്യൂ​​​സ് (ബം​​​ഗ​​​ളൂ​​​രു), റോ​​​ബ​​​ര്‍ട്ട് (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, മ​​​രി​​​യ​​​ന്‍ ബു​​​ക്ക് സെ​​​ന്‍റ​​​ര്‍ മു​​​രി​​​ക്കാ​​​ശേ​​​രി), റോ​​​ബി​​​ന്‍ (ക​​​റു​​​കു​​​റ്റി), ഗി​​​ല്‍ബ​​​ര്‍ട്ട്(​​​യു​​​കെ)​​​എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​മ​​​ക്ക​​​ള്‍. 

Latest News

Corehub Up