പൂപ്പാറ: ശാന്തൻപാറ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൂപ്പാറയിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയിലായി. മൂന്നാർ എ എസ്പിയുടെ പ്രത്യേക ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്.
ഈരാറ്റുപേട്ട വലിയപാടംപറമ്പിൽ മുഹമ്മദ് യാസിനാണ് (34) അറസ്റ്റിലായത്. നാലു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 2850 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 37,600 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു.
എംഡിഎംഎയുമായി ഒരാൾ പിടിയിൽ
വണ്ണപ്പുറം: വണ്ണപ്പുറം മുണ്ടുകുന്നേൽ റാഫിയെ 1.5 ഗ്രാം എംഡിഎംഎയുമായി സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇയാളെ നേരത്തേ എറണാകുളം വഴക്കാലയിൽവച്ച് എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.