Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eexams

പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് വിദ്യാർഥികൾ: വിസിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ചൊവ്വാഴ്ച

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള വിസി സിസ തോമസിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

വിദ്യാര്‍ഥികള്‍ക്ക് മതിയായ ഹാജര്‍ ഇല്ലെന്നും സൂപ്പര്‍ ഫൈനോടെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യേണ്ട തീയതി കഴിഞ്ഞെന്നുമാണ് വിസിയുടെ വാദം. ഒക്ടോബര്‍ 23ന് ആയിരുന്നു രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി. സര്‍വകലാശാലയില്‍ നടന്ന സമരവും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിയുടെ അന്വേഷണം നടന്നു വരികയാണെന്നും കോടതിയില്‍ അറിയിച്ചു.

എന്നാല്‍ മതിയായ ഹാജര്‍ ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചു. 23ന് ഫീസ് അടക്കാനുള്ള സൈറ്റ് തങ്ങള്‍ക്ക് ഓപ്പണ്‍ ചെയ്തു തന്നില്ലെന്നും സര്‍വകലാശാലയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും ഉണ്ടായിരുന്നില്ല. അതിനാലാണ് ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കൊടും കുറ്റവാളികള്‍ക്ക് പോലും പരീക്ഷയെഴുതാന്‍ അവകാശം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് അവകാശലംഘനമാണെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു.

നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ ഒക്ടോബര്‍ 30ന് ആണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് പി.എസ്. അര്‍ച്ചന, സെക്രട്ടറി ശ്യാംജിത്ത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.

പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. സിംഗിള്‍ ബെഞ്ചിനെതിരെയുള്ള ഹര്‍ജിയില്‍ ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് വിധി പറയും. അതേസമയം, പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം നടക്കുകയാണ്.

Latest News

Corehub Up