മുള്ളന്‍കൊല്ലി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് വാര്‍ഡിനെ വലിച്ചെറിയല്‍ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. എം.എ. അസീസ് പ്രസംഗിച്ചു. വ്യാപാരി പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവവര്‍ സന്നിഹിതരായിരുന്നു.
തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡിന് ഇരുവശവുമുള്ള കാട് വെട്ടിമാറ്റി. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിന് വാര്‍ഡ് മെംബര്‍ ലിബിന് ദിലീപിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ബിന്‍ സ്ഥാപിച്ചു.