Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elayavoor

'മണ്ണിടിച്ചിലിന് കാരണം ഡിസൈൻ പാളിച്ച': ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കണ്ണൂർ: എളയാവൂരിലുണ്ടായ മണ്ണിടിച്ചിലിന് കാരണം റോഡ് നിർമാണത്തിലെ ഡിസൈൻ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ൽ സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തണം. ഇനിയൊരു അപകടം ഉണ്ടാകാൻ ഇടയാക്കരുതെന്നും അടിയന്തരമായി ഇതിനുള്ള പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. അതേസമയം, പ്രദേശത്ത് ദേശീയപാത അതോറിറ്റിയും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി.

Latest News

Corehub Up