Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elder Brother

Thiruvananthapuram

വാ​ക്കു​ത​ര്‍​ക്കം; അ​നു​ജ​ന്‍റെ അ​ടി​യേ​റ്റ് ജ്യേഷ്ഠൻ മ​രി​ച്ചു

 

പേ​രൂ​ര്‍​ക്ക​ട: വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​നു​ജന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ്യേ​ഷ്ഠ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് നെ​ട്ട​യം മാ​മ്പ​ഴ​ക്കു​ന്ന് എം​സി​ആ​ര്‍​എ 16 സൗ​മ്യ ഭ​വ​നി​ല്‍ സ​ദാ​ശി​വ​ന്‍ (61) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​മ്പ​ഴ​ക്കു​ന്ന് സ്വ​ദേ​ശി മ​നോ​ഹ​ര​നെ (44) വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഫെ​ബ്രു​വ​രി ആ​റി​നു വൈ​കു​ന്നേ​രം ആ റോടെയാ​യിരുന്നു സംഭവം.
സ​ദാ​ശി​വ​ന്‍റെ മ​ക​ള്‍ താ​മ​സി​ക്കു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വ് കോ​ട്ട​ര്‍​വി​ള സ​ജി​ത്ത് ഭ​വ​നി​ല്‍ എ​ത്തി​യ മ​നോ​ഹ​ര​ന്‍ വീ​ടി​ന്‍റെ ഹാ​ളി​ല്‍ ഒ​രു ക​മ്പു​മാ​യി പ്ര​വേ​ശി​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ​ദാ​ശി​വ​നു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
മ​നോ​ഹ​ര​ന്‍ ജ്യേ​ഷ്ഠ​നെ അ​സ​ഭ്യം പ​റ​യു​ക​യും ക​മ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​പി​ടി​ച്ച് ഹോ​ളോ​ബ്രി​ക്‌​സ് കൊ​ണ്ട് കെ​ട്ടി​യ മ​തി​ലി​ല്‍ ഇ​ടി​ച്ചു. പ​ല​ത​വ​ണ​യാ​യു​ള്ള ഇ​ടി​യി​ല്‍ സ​ദാ​ശി​വ​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു മ​നോ​ഹ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നു സ​ദാ​ശി​വ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​ രാ​വി​ലെ എട്ടുമണി യോടെയായിരുന്നു മ​ര​ണം. ത​ല​യ്‌​ക്കേ​റ്റ മാ​ര​ക​മാ​യ പ​രി​ക്കാ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നു വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. ഗി​രി​ജ​യാ​ണ് സ​ദാ​ശി​വന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: സൗ​മ്യ, സു​മ, സ​ജി​ത്ത്. സം​സ്‌​കാ​രം ഇന്നു രാ​വി​ലെ പെ​രു​ങ്ക​ട​വി​ള ആ​ല​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ന​ട​ത്തും.

Latest News

Corehub Up