Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Woman Dies

Kozhikode

ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു

വ​ട​ക​ര: ഊ​മ​യും ബ​ധി​ര​യു​മാ​യ സ്ത്രീ ​ക​ട​ന്ന​ല്‍ കു​ത്തേ​റ്റു മ​രി​ച്ചു. മ​ണി​യൂ​ര്‍ തെ​രു​വി​നു സ​മീ​പം പൂ​ക്ക​ണ്ടി ച​ന്ദ്രി​യാ​ണ് (70) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നോ​ട് ചേ​ര്‍​ന്ന വ​ഴി​യി​ല്‍ ക​ട​ന്ന​ലി​ന്‍റെ കൂ​ട്ട​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

ആ​ര്‍​ക്കും അ​ടു​ത്ത് ചെ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​കാ​ത്ത വി​ധം ക​ട​ന്ന​ലു​ക​ള്‍ പൊ​തി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ളും ര​ക്ഷാ​മി​ത്ര റെ​സ്‌​ക്യു ടീ​മും ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രേ​ത​നാ​യ പൂ​ക്ക​ണ്ടി ചാ​ത്ത​പ്പ​ന്‍റേ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ച​ന്ദ്ര​ന്‍, ശൈ​ല​ജ, പ​രേ​ത​രാ​യ വി​മ​ല, സു​ഗ​ത. സം​ഭ​വ​ശേ​ഷം മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ റെ​സ്‌​ക്യൂ​ടീം ക​ട​ന്ന​ല്‍​കൂ​ട് ന​ശി​പ്പി​ച്ചു.

 

Latest News

Corehub Up