Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElderlyWomen

സ്വ​ത്ത് ത​ർ​ക്കം: കൊ​ല്ല​ത്ത് വൃ​ദ്ധ​മാ​താ​വി​ന് മ​ക​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ല്ലം: സ്വ​ത്ത് വീ​തം വെ​ച്ച​പ്പോ​ൾ ത​നി​ക്ക് വി​ഹി​തം കു​റ​ഞ്ഞു​പോ​യെ​ന്നാ​രോ​പി​ച്ച് വൃ​ദ്ധ​മാ​താ​വി​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മ​ണ്ണ​ന്ത​റ വീ​ട്ടി​ൽ ശ്യാ​മ​ള​യ​മ്മ​യ്ക്കാ​ണ് (68) മ​ക​ൻ വേ​ണു​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വേ​ണു​വി​നെ ച​വ​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ഹി​ത​മാ​ണ് ത​നി​ക്ക് ന​ൽ​കി​യ​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു വേ​ണു അ​മ്മ​യോ​ട് അ​ക്ര​മം കാ​ട്ടി​യ​ത്. കൈ​ക​ൾ കൊ​ണ്ടും വ​സ്ത്ര​ങ്ങ​ൾ തൂ​ക്കു​ന്ന ഹാ​ങ്ങ​ർ ഉ​പ​യോ​ഗി​ച്ചും അ​മ്മ​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ക​യാ​യി​രു​ന്നു. ഇ​ള​യ​മ​ക​നാ​യ വേ​ണു​വി​നൊ​പ്പ​മാ​ണ് ശ്യാ​മ​ള​യ​മ്മ താ​മ​സം.

മാ​താ​വി​നെ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഹോം ​ന​ഴ്‌​സാ​ണ് മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ ച​വ​റ പൊ​ലി​സ് മാ​താ​വി​ന്‍റെ​യും ന​ഴ്‌​സി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up