കലിഫോര്‍ണിയ: യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ വിശുദ്ധ വാര ശുശ്രൂഷകള്‍ കലിഫോര്‍ണിയയില്‍ നടക്കും. കലിഫോര്‍ണിയയിലെ സാക്രമെന്റോ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ഓശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.
സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും നടക്കുന്ന പെസഹ പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുമേനി നേതൃത്വം നൽക്കും.
സാന്‍ഹോസെ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും ഉയര്‍പ്പ് പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും.