Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commission Letter

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ക​ത്തി​ൽ ബി​ജെ​പി സീ​ൽ: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സീ​​​​ൽ വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യോ​​​​ടെ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഏ​​​​തൊ​​​​ക്കെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​ണ് വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന കാ​​​​ര്യം പു​​​​റ​​​​ത്തു വ​​​​ന്നി​​​​ട്ടി​​​​ല്ല. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സി​​​​ഇ​​​​ഒ​​​​യും സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പി.​​​​ബി. നൂ​​​​ഹ് ആ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ക്ല​​​​റി​​​​ക്ക​​​​ൽ മി​​​​സ്റ്റേ​​​​ക്കാ​​​​ണ് സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ വാ​​​​ദം. ക​​​​ത്ത് സി​​​​പി​​​​എം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. ഇ​​​​തേ​​​​തു​​​​ട​​​​ർ​​​​ന്ന് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ നി​​​​ന്ന് ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു.

കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ബ​​​​ലി​​​​യാ​​​​ടാ​​​​ക്കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് വീ​​​​ഴ്ച വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കമ്മീ​​​​ഷ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Latest News

Corehub Up