Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Committee

കോ​​​ണ്‍ഗ്ര​​​സ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗം ഇന്ന്; ആദ്യ സ്ഥാ​​​നാ​​​ർ​​​ഥി പട്ടിക ഉടൻ


ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ പ​​​ട്ടി​​​ക തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും.

നി​​​ല​​​വി​​​ൽ 20 സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 50 സീ​​​റ്റു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്. എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും.

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ എം​​​പി​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ചി​​​ല കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഒ​​​ഴി​​​യാ​​​തെ​​​ത​​​ന്നെ സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സി​​​ഇ​​​സി യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തേ​​​ക്കും. കൂ​​​ടു​​​ത​​​ൽ എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ടു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​ണു നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

Latest News

Corehub Up