Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Postponed

Alappuzha

സിപി​എ​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷം; നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തിലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

രാ​മ​ങ്ക​രി: ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നി​ർ​ദേ​ശം ലോ​ക്ക​ൽ ക​മ്മ​ിറ്റി​യി​ൽ ഒ​രു വി​ഭാ​ഗം അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം രൂ​ക്ഷ​മാ​യി. അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തി​നെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു.

നെ​ടു​മു​ടി ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​മാ​യ വി​നോ​ദി​നെ പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​മ്മ​റ്റി നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. നെ​ടു​മു​ടി, ന​ടു​ഭാ​ഗം എ​ന്നി​ങ്ങ​നെ ര​ണ്ടു ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളാ​ണ് ഇ​വി​ടു​ള്ള​ത്. ഒ​രു വി​ഭാ​ഗം മു​ൻ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അം​ഗ​വു​മാ​യ എം. ​കെ ചാ​ക്കോ​യെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി.

ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളാ​രും സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​കാ​നോ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നോ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ​മാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഹാ​ജ​രാ​കു​ക​യും സി​പി​എ​മ്മി​ലെ ബി​നു ശ്രീ​കു​മാ​റി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ ഡി ​എ​ഫി​ന് ഒ​ന്പ​തും യു ​ഡി എ​ഫി​ന് ആ​റും സീ​റ്റു​ക​ളാ​ണു​ള്ള​ത്. ത​ർ​ക്കം സ​മ​വാ​യ​ത്തി​ലെ​ത്താ​തെ വ​ന്ന​തോ​ടെ പാ​ർ‌​ട്ടി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Latest News

Corehub Up