Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections:

Wayanad

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ലാ ക​ള​ക്ട​ർ എം​സി​എം​സി സ​ന്ദ​ർ​ശി​ച്ചു

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ നി​രീ​ക്ഷ​ണ​ത്തി​നും രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എം​സി​എം​സി (മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി) തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ സ​ന്ദ​ർ​ശി​ച്ചു. മാ​ധ്യ​മ നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​ർ വി​ല​യി​രു​ത്തി.

എം​സി​എം​സി നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു മീ​ഡി​യാ സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള എം​സി​എം​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 20 ല​ധി​കം ജീ​വ​ന​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കും.

പ​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ലു​ക​ൾ, റേ​ഡി​യോ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, എ​സ്എം​എ​സ്/ വോ​യി​സ് മെ​സേ​ജ​സ്, തീ​യ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ദൃ​ശ്യ​ശ്രാ​വ്യ മാ​ധ്യ​മ​സ​ങ്കേ​ത​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വീ​ഡി​യോ ഓ​ഡി​യോ പ്ര​ദ​ർ​ശ​നം, ഇ ​പേ​പ്പ​റു​ക​ൾ, വെ​ബ്സൈ​റ്റു​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പാ​ർ​ട്ടി​ക​ളു​ടേ​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കും.

രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ ടെ​ലി​വി​ഷ​ൻ, കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്ക്/​കേ​ബി​ൾ ചാ​ന​ലു​ക​ൾ, സ്വ​കാ​ര്യ എ​ഫ്എം ചാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടെ റേ​ഡി​യോ എ​ന്നി​വ​യി​ൽ ടെ​ലി​കാ​സ്റ്റ്/​ബ്രോ​ഡ്കാ​സ്റ്റ് ചെ​യ്യാ​നും സി​നി​മാ ഹാ​ളു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഓ​ഡി​യോ വി​ഷ്വ​ൽ ഡി​സ്പ്ലേ ന​ട​ത്താ​നും ഇ​ന്യൂ​സ് പേ​പ്പ​റു​ക​ളി​ൽ ന​ൽ​കാ​നും ബ​ൾ​ക്ക് എ​സ്എം​എ​സ്/​വോ​യ്സ് മെ​സേ​ജ് ന​ൽ​കാ​നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ൽ ന​ൽ​കാ​നും എം​സി​എം​സി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്.

ഇ​ത് കൂ​ടാ​തെ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മോ അ​തി​ന് തൊ​ട്ടു മു​ന്പ​ത്തെ ദി​വ​സ​മോ ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ/​ഏ​തെ​ങ്കി​ലും ഗ്രൂ​പ്പു​ക​ൾ/​സം​ഘ​ട​ന/​അ​സോ​സി​യേ​ഷ​ൻ/​സ്ഥാ​നാ​ർ​ഥി/​വ്യ​ക്തി​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഇ​ത് ബാ​ധ​ക​മാ​ണ്. എം​സി​സി നോ​ഡ​ൽ ഓ​ഫീ​സ​റാ​യ എ​ഡി​എം എ. ​ജ​യ​ശ്രീ, ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ജു കു​ര്യ​ൻ, മീ​ഡി​യ സെ​ന്‍റ​ർ അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സൗ​മ്യ മ​ത്താ​യി, കെ.​എ. ര​തീ​ഷ്, സി.​എ​സ്. അ​ശ്വി​ൻ, ലീ​ന പ്ര​മോ​ദ്, എം.​സി. ഭാ​സ്ക​ര​ൻ, എ.​കെ. രാ​ജീ​വ​ൻ, എം. ​വി​ന​യ​ച​ന്ദ്ര​ൻ, എ​ൻ. ജ​യ, സി.​കെ. ആ​ര്യ, ജോ​യ് തോ​മ​സ്, വി.​എ​സ്. കാ​വ്യ​ഞ്ജ​ന എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up