Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electoral Roll Revision

വാ​ര്‍​ഷി​ക വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം; ന​വം​ബ​ര്‍ 12ന് ​ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​മ​ട​ക്കം 17 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ർ​ഷി​ക വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ ന​ട​പ​ടി. പ​ഴ​യ ഫോം ​ആ​റ് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പ​രി​ഷ്ക​ര​ണം ന​ട​ത്തു​ക.

ന​വം​ബ​ർ 12ന് ​ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും അ​റി​യി​ക്കാ​ൻ ഡി​സം​ബ​ർ 11 വ​രെ സ​മ​യ​മു​ണ്ട്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 2027 ജ​നു​വ​രി നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളും പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക കൃ​ത്യ​മാ​യി പു​തു​ക്കു​ന്ന​തി​നാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

കേ​ര​ളം, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ, ആ​സാം, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഢ്, ഗോ​വ, ഗു​ജ​റാ​ത്ത്, ല​ക്ഷ​ദ്വീ​പ്, മ​ധ്യ​പ്ര​ദേ​ശ്, മ​ണി​പ്പു​ർ, പു​തു​ച്ചേ​രി, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്എ​സ്ആ​ർ ന​ട​ത്തു​ക. 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 21-ാം വ​കു​പ്പു​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Latest News

Corehub Up