Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Autorickshaw

ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; നാ​ല് വ​യ​സു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു  

 

തൃ​ശൂ​ർ: ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് വ​യ​സു​കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ന്നം​കു​ളം മ​ര​ത്തം​കോ​ട് ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

മ​ര​ത്തം​കോ​ട് അ​മ്പ​ലം​പ​ള്ളി സ്വ​ദേ​ശി ബി​ന്നി സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ എ​ൽ​സി എ​ന്ന നാ​ലു​വ​യ​സു​കാ​രി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ൺ ചെ​യ്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങി കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി കി​ണ​റ്റി​ൽ ഇ​റ​ങ്ങി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Latest News

Corehub Up