Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Pole

Kannur

ബ​സ് വൈ​ദ്യു​ത പോ​സ്റ്റി​ലും കാ​റി​ലും ഇ​ടി​ച്ചു; അ​പ​ക​ടം ട്ര​യ​ൽ റ​ണ്ണി​നി​ടെ

മാ​ഹി: പെ​രി​ങ്ങാ​ടി- സ്പി​ന്നിം​ഗ് മി​ൽ റോ​ഡി​ൽ മാ​ങ്ങോ​ട്ടും​കാ​വ് പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം നി​യ​ന്ത്ര ണം ​വി​ട്ട ബ​സ് വൈ​ദ്യു​ത പോ​സ്റ്റി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വ​ട​ക​ര–​ത​ല​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ര​ണ്ടു​ദി​വ​സ​മാ​യി വ​ർ​ക്ക്‌​ഷോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ട്ര​യ​ൽ റ​ണ്ണി​നാ​യി റോ​ഡി​ലി​റ​ക്കി​യ​താ​യി​രു​ന്നു. ബ​സി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. ട്ര​യ​ൽ റ​ണ്ണി​നി​ടെ എ​യ​ർ ബ്രേ​ക്കി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.നി​യ​ന്ത്ര​ണംവി​ട്ട ബ​സ് ആ​ദ്യം റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ച​ശേ​ഷം എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്ന കാ​റി​ലും വൈ​ദ്യു​ത പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പെര​ള​ശേ​രി സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​ർ. വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന്യൂ​മാ​ഹി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. കു​ന്നം​കു​ളം ഭാ​ഗ​ത്തു നി​ന്നു​വ​രി​ക​യാ​യി​രു​ന്ന കാ​ർ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​നാ​യ മ​ന്ന​ലാം​കു​ന്ന് സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഹ്‌​മാ​ന് (56) ആ​ണ് പ​രി​ക്കേ​റ്റ​ത്. അ​ബ്‌​ദു​ൾ റ​ഹ്‌​മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Latest News

Corehub Up