മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്.
കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി